Tuesday, May 21, 2024
spot_img

വരണ്ട ചർമ്മം നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടോ ? എന്നാലിനി തണുത്ത വെള്ളത്തിൽ മുഖം കഴുകി നോക്കൂ, ഗുണങ്ങൾ ഇങ്ങനെ

ചർമ്മ സംരക്ഷണത്തിനായി പല വഴികൾ നാം ശ്രമിക്കാറുണ്ട്. പല ക്രീമുകളും ഇതിനായി നമ്മൾ ഉപയോഗിക്കാറുമുണ്ട്. എന്നാൽ വീട്ടിൽ എന്നും രാവിലെ ഒരു 10 മിനിറ്റ് ചെലവഴിക്കേണ്ട കാര്യത്തിനാണ് നമ്മൾ ബുദ്ധിമുട്ടുന്നത്. ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

മുഖത്തെ എണ്ണമയം പലരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. ഇത് കുറയ്ക്കാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. രാത്രിയിലെ ഉറക്ക ക്ഷീണം അകറ്റാനും കണ്ണിന് നല്ല ഉന്മേഷം ലഭിക്കാനും ഇത് സഹായിക്കും. കൂടാതെ മുഖത്തെ സുഷിരങ്ങള്‍ ചെറുതാകാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് സഹായിക്കും.

ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും പ്രായമാകുന്നതിന് മുന്നേ ചര്‍മ്മം തൂങ്ങാതിരിക്കാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാനും തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് നല്ലതാണ്. ഐസ് ക്യൂബുകള്‍ മുഖത്ത് ഉരസിയാലും ചര്‍മ്മം തിളങ്ങും.

Related Articles

Latest Articles