Monday, April 29, 2024
spot_img

കോവിഡ് കണക്കിൽ ചൈന പറഞ്ഞതെല്ലാം കള്ളമോ?ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഷെജിയാങ് മേഖലയിലെ ശവസംസ്‌കാരങ്ങളുടെ എണ്ണം പുറത്തു വന്നു!

കൊറോണ വൈറസുമായി ബന്ധപ്പെട്ട ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ ചൈനയ്‌ക്കെതിരെ പുതിയ ആരോപണങ്ങൾ ഉയർന്നു. പ്രമുഖ അന്താരാഷ്ട്ര മാദ്ധ്യമമായ ഫിനാൻഷ്യൽ ടൈംസിന്റെ ഒരു റിപ്പോർട്ട് പ്രകാരം , രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യകളിലൊന്നായഷെജിയാങ് പ്രവിശ്യയിൽ കഴിഞ്ഞ വർഷാവസാനം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടും മരണസംഖ്യ കുത്തനെ ഉയർന്നതുമായി ബന്ധപ്പെട്ട മരണനിരക്ക് ഡാറ്റ ഇല്ലാതാക്കിയതായാണ് ആരോപണം.

ഫിനാൻഷ്യൽ ടൈംസ് ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, കഴിഞ്ഞ വ്യാഴാഴ്ച ഷെജിയാങ് പ്രവിശ്യ പുറത്തുവിട്ട കണക്കുകൾ വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. ഇത് പ്രകാരം ഈ വർഷത്തെ ആദ്യ പാദങ്ങളിൽ ഷെജിയാങ് മേഖലയിലെ ശവസംസ്‌കാരങ്ങളുടെ എണ്ണം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 73 ശതമാനം ഉയർന്ന് 171,000 ആയിരുന്നു എന്നാണ് വ്യക്തമാക്കുന്നത്.

2022-ലും 2021-ലും ഇതേ കാലയളവിൽ യഥാക്രമം 99,000, 91,000 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ വളരെ കൂടുതലാണ് ഈ കണക്ക്. കോവിഡിന്റെ തുടക്കം അതായത് 2019 അവസാനത്തോടെ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ തന്നെ ഇതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ചൈനയോട് ലോക രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇക്കാര്യങ്ങളിൽ കൃത്യമായ വിവരം ചൈന പുറത്തു വിട്ടിരുന്നില്ല.

കോവിഡിന്റെ ഉത്ഭവം, മരണങ്ങളുടെ എണ്ണം എന്നിവയിൽ ചൈന പിന്നീട് പുറത്തു വിട്ട വിവരങ്ങളുടെ സുതാര്യതയും കൃത്യതയും സംബന്ധിച്ച് ആശങ്കകൾ നേരത്തെ തന്നെ ഉയർന്നിരുന്നു.രാജ്യത്ത് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ തീവ്രതയും യഥാർത്ഥ മരണങ്ങളുടെ എണ്ണവും ചൈന കുറച്ചുകാണുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കുറ്റപ്പെടുത്തി.

Related Articles

Latest Articles