Thursday, May 16, 2024
spot_img

കശ്മീരിൽ മൂന്ന് പുതിയ സിനിമാ തീയേറ്ററുകൾ കൂടി; ചെറിയ നഗരങ്ങളിൽ സിനിമാ ഹാളുകൾ തുറക്കുന്നത് 30 വർഷങ്ങൾക്ക് ശേഷം, സെപ്തംബറിൽ പ്രവർത്തനം ആരംഭിക്കും

കശ്മീരിൽ മൂന്ന് പുതിയ സിനിമാ തീയേറ്ററുകൾ കൂടി പ്രവർത്തനമാരംഭിക്കുന്നു. കശ്മീരിലെ ബന്ദിപ്പോര, ഗന്ദർബാൽ, കുൽഗാം ജില്ലകളിലാണ് തീയറ്ററുകൾ തുറക്കുന്നത്.സെപ്തംബറിൽ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയത്.

30 വർഷങ്ങൾക്ക് ശേഷമാണ് ചെറിയ നഗരങ്ങളിലും സിനിമാ ഹാളുകൾ തുറക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ബാരാമുള്ളയിൽ ഒരു സിനിമാ ഹാൾ ഉദ്‌ഘാടനം ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് പുൽവാമയിലും ഷോപ്പിയാനിലും ഇത്തരം സൗകര്യങ്ങൾ ആരംഭിച്ചത്.

Related Articles

Latest Articles