Monday, October 26, 2026

അവനാണോ പാർട്ടി, സോഷ്യൽ മീഡിയയിൽ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരല്ല..അർജുൻ ആയങ്കിയെ കൈയ്യൊഴിഞ്ഞ് ഇ.പി. ജയരാജൻ

കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ തള്ളിപ്പറഞ്ഞ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ രംഗത്ത്. അർജുൻ ആയങ്കി പാർട്ടിക്കാരനല്ലെന്നും സമൂഹമാദ്ധ്യമങ്ങളിൽ അയാളെ പിന്തുണയ്ക്കുന്നവർ യഥാർത്ഥ പാർട്ടിക്കാരാകാൻ സാധ്യതയില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കി. അർജുൻ ആയങ്കി താനാണ് പാർട്ടി എന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണെന്നും, സോഷ്യൽ മീഡിയയിലൂടെ അയാൾക്കായി നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ പ്രത്യേക പ്ലാൻ വർക്കുകളുണ്ടെന്നും ഇ.പി. ജയരാജൻ ആരോപിച്ചു.

നേരത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും അർജുൻ ആയങ്കിയെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ തന്റെ പാർട്ടി പ്രവർത്തന പാരമ്പര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് അർജുൻ ആയങ്കി ഇതിന് മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന നേതാവായ ഇ പി ജയരാജനും ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ആരെങ്കിലും തങ്ങളാണ് പാർട്ടി എന്ന് പറഞ്ഞ് മുന്നോട്ടുവന്നാൽ അതിനെ ഗൗരവമായി കാണേണ്ടതില്ലെന്നും അത്തരം ആളുകളെ തള്ളിക്കളയണമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാദ്ധ്യമങ്ങളിലെ ലൈക്കുകളും പിന്തുണയും കണ്ട് ആരും വഴിതെറ്റി പോകരുതെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles