Friday, April 26, 2024
spot_img

നിങ്ങൾക്ക് ഉറക്കക്കുറവ് ഒരു പ്രശ്നമാണോ ? എങ്കിൽ ഇതാ പരിഹരിക്കാൻ നാല് ശീലങ്ങൾ

നന്നായി ഉറങ്ങുക എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്. ഏതു മാനസിക പ്രശ്നം അനുഭവപ്പെടുന്നവരിലും ഉറക്കക്കുറവ് ഒരു പ്രധാന ലക്ഷണമാണ് എങ്കിലും പലവിധമായ മാനസിക സമ്മർദ്ദം എന്നത് ഉറക്കക്കുറവിന് കാരണമായി പല ആളുകളിലും കാണാന്‍ കഴിയും. എന്നാൽ നല്ല ഉറക്കത്തിനായി ഇനി ഈ ശീലങ്ങൾ പരീക്ഷിക്കാം.

ഉറങ്ങും മുമ്പ് ഫോണ്‍ ഉപയോഗം വേണ്ട.

എല്ലാ ദിവസവും ഉറങ്ങുന്നതിനു കുറച്ചു സമയം മുമ്പ് തന്നെ ഫോണ്‍, ടിവി എന്നിവ ഒഴിവാക്കുക. ഫോണില്‍ നിന്നും ടിവിയില്‍ നിന്നും വരുന്ന വെളിച്ചം ശരീരത്തില്‍ മെലാറ്റോണില്‍ എന്ന ഹോർമോണിന്റെ ലെവൽ കുറയ്ക്കുകയും അതിനെ തുടർന്ന് ഉറക്കം നഷ്ടപ്പെടുകയും ചെയ്യും.

വ്യായാമം.

ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല മനസ്സിന്റെ ആരോഗ്യത്തിനും വ്യായാമം അത്യാവശ്യമാണ്. എല്ലാ ദിവസവും അല്പ സമയം വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താം.

ഉറങ്ങാൻ ക്യത്യമായി സമയം പാലിക്കാം .

ഉറക്കക്കുറവ് അനുഭവപ്പെടുന്നവർ ഉറങ്ങാന്‍ കൃത്യമായി സമയം പാലിക്കുകയും പകല്‍ ഉറക്കം ഒഴിവാക്കുകയും വേണം.

Related Articles

Latest Articles