Saturday, April 27, 2024
spot_img

റഷ്യൻ പ്രസിഡന്റ് ജീവിച്ചിരിപ്പുണ്ടോ? ,റഷ്യ നിലനിൽക്കുന്നുണ്ടോ?
ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ സെലൻസ്കി;
ഉടൻ മനസിലാകുമെന്ന മറുപടിയുമായി റഷ്യ

ദാവോസ് : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് സംശയമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെയാണ് സെലെൻസ്കിയുടെ പരാമർശം.

‘‘എന്തിനെക്കുറിച്ചാണ്, എന്താണ് സംസാരിക്കേണ്ടതെന്നും ആരോടാണ് സംസാരിക്കേണ്ടതെന്നും എനിക്കറിയില്ല. റഷ്യയുടെ പ്രസിഡന്റ് ജീവിച്ചിരിപ്പുണ്ടോ റഷ്യ നിലനിൽക്കുന്നുണ്ടോ എന്നുമറിയില്ല. ചിലപ്പോൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹം തന്നെയാണോ എന്ന് ഉറപ്പില്ല. അദ്ദേഹം തന്നെയാണോ തീരുമാനം എടുക്കുന്നത്, അതോ മറ്റാരെങ്കിലുമാണോ തീരുമാനമെടുക്കുന്നത് ?. ആരോടാണ് സമാധാന ചർച്ചകൾ നടത്തേണ്ടതെന്നും അറിയില്ല’’– സെലെൻസ്കി പറഞ്ഞു.

സെലെൻസ്കിയുടെ പരാമർശംവന്ന് അൽപ്പ സമയത്തിനുള്ളിൽ റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് മറുപടിയുമായി രംഗത്തെത്തി. യുക്രെയ്നും സെലെൻസ്കിക്കും വലിയ പ്രശ്നമാണ് റഷ്യയും പുട്ടിനും. റഷ്യയോ പുട്ടിനോ നിലനിൽക്കുന്നില്ലെന്ന സെലെൻസ്കിയുടെ പരാമർശം കൗശലപരമാണ്. അധികം വൈകാതെ റഷ്യ നിലനിൽക്കുന്നുവെന്നും, നിലനിൽക്കുമെന്നും അദ്ദേഹം മനസ്സിലാക്കും’– പെസ്കോവ് പറഞ്ഞു. ഈ അടുത്ത കാലത്ത് പുട്ടിൻ പൊതുപരിപാടികളിൽനിന്ന് അകലം പാലിക്കുകയാണ്

Related Articles

Latest Articles