Saturday, May 18, 2024
spot_img

ലഗേജിന് ഭാരപരിധിയുണ്ടോ? സ്റ്റാർട്ടപ്പ് കമ്പനി ഫ്ലൈ മൈ ലഗേജ് കുറഞ്ഞചെലവിലെത്തിക്കും

തിരുവനന്തപുരം: വിമാന യാത്രയിൽ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള പ്രയാസങ്ങൾക്ക് പരിഹാരവുമായി സ്റ്റാർട്ട്‌ അപ്പ്‌ കമ്പനിയായ ഫ്ലൈ മൈ ലഗേജ് തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം തുടങ്ങി. ഇന്ത്യക്കകത്തും പുറത്തും കുറഞ്ഞ ചെലവിലും സമയപരിധിയിലും അധിക ലഗേജ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഇതോടെ സൗകര്യമൊരുങ്ങും.
ആഭ്യന്തര, വിദേശ വിമാന സർവീസുകളിൽ യാത്ര ചെയ്യുമ്പോൾ കൊണ്ടു പോകാവുന്ന സാധനങ്ങൾക്ക് ഭാര പരിധി എയർലൈൻ കമ്പനികൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ വലിയ തുക ഈടാക്കും. ഈ പ്രശ്നത്തിന് പരിഹാരവുമായാണ് ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ലഗേജ് ബുക്കിങ് പ്ലാറ്റ്ഫോം ആയ ഫ്ലൈ മൈ ലഗേജ് സർവീസ് തുടങ്ങിയത്. പല തലത്തിലുള്ള പാക്കേജുകളിൽ നിന്ന് യാത്രക്കാർക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. ഓൺലൈൻ വഴി ബുക്കിങ് നടത്താം. ലഗേജ് ബുക്കിങ് സ്ഥലങ്ങളിൽ വന്നു എടുത്തു ലക്ഷ്യ സ്ഥാനങ്ങളിൽ ഡോർ ഡെലിവറി നടത്താനുള്ള സൗകര്യവുമുണ്ട്. ദൂരം, ഭാരം, സമയം എന്നിവയ്ക്ക് അനുസരിച്ചു നിരക്കിൽ വ്യത്യാസമുണ്ടാകും. കേരളത്തിൽ നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മാത്രമാണ് ഈ സേവനം ലഭിക്കുക.

Related Articles

Latest Articles