Saturday, May 18, 2024
spot_img

വിവാദമൊഴിയാതെ നവകേരള സദസ് യാത്ര!സർക്കാരിനും മുഖ്യനും ജയ് വിളിക്കാൻ സ്‌കൂൾ കുട്ടികളെ പെരുവെയിലത്ത് പെരുവഴിയിൽ നിർത്തി!വൻ വിമർശനം

വിവാദമൊഴിയാതെ നവകേരള സദസ് യാത്ര. യാത്രയ്ക്കായി മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കും ഒരു കോടിയിലധികം രൂപ മുടക്കി ആഡംബര ബസ് എത്തിച്ചതോടെ ആരംഭിച്ച വിവാദങ്ങളുടെ എണ്ണം വീണ്ടും കൂടുകയാണ്. ഇന്ന് മന്ത്രി സഭായോഗം തലശ്ശേരിയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലിൽ ചേർന്നത് വൻ വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെ നവകേരള സദസ് യാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ സ്‌കൂൾ കുട്ടികളെ പൊരിവെയിലിൽ പെരുവഴിയിൽ നിർത്തിയത് വിവാദമാകുന്നു. പൊരിവെയിലത്താണ് പെരുവഴിയിൽ സർക്കാരിനും മുഖ്യനും ജയ് വിളിക്കാൻ കുഞ്ഞു പൈതങ്ങളെ നിർത്തിയത്. തലശേരി ചമ്പാട് സ്‌കൂളിലെ കുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ ആഡംബര ബസ് കടന്നു പോകവേ കുട്ടികൾ മുദ്രാവാക്യങ്ങൾ മുഴക്കുന്നതും ക്ഷീണിച്ച് നിർത്തുമ്പോൾ വീണ്ടും മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെടുന്നതും സംഭവത്തിന്റെ പ്രചരിക്കുന്ന വീഡിയോയിൽ കാണാം.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭുമുഖീകരിച്ചു കൊണ്ടിരിക്കെ നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ആദ്യ മന്ത്രിസഭ യോഗം തലശ്ശേരി കൊടുവള്ളിയിൽ ദേശീയ പാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ ഹോട്ടലായ പേൾവ്യൂ റെസിഡൻസിയിലാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ ചേർന്നത്. തലശ്ശേരിയിലും, കണ്ണൂരിലും സർക്കാർ റസ്റ്റ് ഹൗസും ആധുനിക ഓഫിസ് കെട്ടിടങ്ങളും നിലവിലുണ്ട് എന്നിരിക്കെയാണ് അവയെ എല്ലാം അവഗണിച്ച് സ്വകാര്യ ഹോട്ടലിൽ മന്ത്രി സഭാ യോഗം ചേർന്നത്.

Related Articles

Latest Articles