Saturday, January 10, 2026

കേരളത്തിൽ ‘സ്ത്രീസുരക്ഷ’ വെറും സങ്കൽപ്പമോ…?നൂറനാട്ടില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു;പ്രതി അറസ്റ്റിൽ

ആലപ്പുഴ: വീട്ടിലേക്ക് പോകുന്ന വഴി ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റില്‍. നൂറനാട്ടിൽ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡില്‍ കിടക്കുന്നതുകണ്ട് നാട്ടുകാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

വൈകീട്ട് ആറരയോടെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രതിയായ പ്രണവ് യുവതിയെ തടഞ്ഞുനിര്‍ത്തി വാ പൊത്തി വലിച്ചിഴച്ച്‌ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വച്ച്‌ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ റോഡില്‍ വീണുകിടക്കുന്നതുകണ്ട നാട്ടുകാര്‍ യുവതിയുടെ വീട്ടൂകാരെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രണവിന്റെ വീട്ടില്‍ അവശനിലയില്‍ യുവതിയെ കണ്ടെത്തി. ആ സമയത്തേക്കും പ്രതി അവിടെ നിന്ന് കടന്നുകളഞ്ഞു. യുവതിയെ ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധന നടത്തിയതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles