Tuesday, April 23, 2024
spot_img

കർഷകർക്ക് കൈത്താങ്ങുമായി മമ്മൂട്ടി;കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു

കൊല്ലം: കർഷകർക്ക് കൈത്താങ്ങുമായി നടൻ മമ്മൂട്ടി.നടൻ നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ പൂർവികം പദ്ധതിയുടെ ഭാഗമായി കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു.വനവാസികളുടെ തനത് തൊഴിൽ മേഖലകൾ സംരക്ഷിക്കാനും ജീവിതവരുമാനം ഉയർത്തലും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

കൊല്ലം കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൽ ചെറുകര വനവാസി ഊരിലെ കുടുംബങ്ങൾക്ക് കാർഷിക ഉപകരണങ്ങൾ കൈമാറി. ഇടുക്കി, പാലക്കാട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട വനവാസി ഊരുകളിൽ നേരത്തെ കാർഷിക ഉപകരണങ്ങൾ കൈമാറിയിരുന്നു.

Related Articles

Latest Articles