Kabul Blast
കാബൂൾ : അഫ്ഗാനിൽ ഐഎസ് ഭീകരർ പിടിമുറുക്കുന്നതായി റിപ്പോർട്ട്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഷിയ പള്ളിക്കുനേരെയുള്ള ബോംബാക്രമണത്തിന്റെ (Bomb Blast In Kabul) ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. സംഭവത്തില്‍ നൂറോളം പേര്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് ഷിയ പള്ളിയിൽ നമസ്‌കാരത്തിന് എത്തിയവർക്ക് നേരെയായിരുന്നു ബോംബാക്രമണം നടന്നത്.
നിരവധിയാളുകൾ ഗുരുതര പരിക്കുകളോടെ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് പ്രദേശത്തെ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി. പള്ളിയിലുണ്ടായത് ചാവേറാക്രമണമെന്നാണ് താലിബാന്റെ സ്ഥിരീകരണം.
നമസ്‌കാരത്തിന് എത്തിയവരുടെ ഇടയിലേക്ക് ഭീകരൻ കടന്നുകയറി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ദിവസങ്ങൾക്ക് മുൻപ് കാബൂളിൽ (ISIS In Kabul) ഉണ്ടായ ഭീകരാക്രമണത്തിന്റെ ഭീതി ഒഴിയും മുൻപേയാണ് ഷിയാസിൽ ഉണ്ടായ ഭീകരാക്രമണം. താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കുന്ന സമയത്ത് താലിബാനെതിരെ കടുത്ത പ്രതിഷേധ പോരാട്ടം നടത്തിയ പ്രദേശമാണ് ഷിയ പള്ളി നിൽക്കുന്ന കുണ്ടൂസ്. അതേസമയം സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് താലിബാന്‍ വക്താവ് സെയ്ബുള്ള മുജാഹിദ് അറിയിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…