ഗാസ : ലെബനനിലും ഗാസയിലും ഇസ്രയേൽ കടുത്ത വ്യോമാക്രമണം നടത്തി. പലസ്തീനിലെ ഹമാസിനെ ഉന്നമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. ലെബനനില്‍നിന്ന് ഇസ്രയേലിലേക്ക് വ്യാപകമായ റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഇസ്രയേല്‍ സേന തിരിച്ചടി നൽകിയിരിക്കുന്നത്. ദക്ഷിണ ലെബനനിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ കടുത്ത ആക്രമണം നടത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ ജറുസലമിലെ അല്‍ അഖ്സ പള്ളിയില്‍ നിന്ന് ഇസ്രയേല്‍ പൊലീസിന് നേരെ കല്ലേറുണ്ടായതിനെത്തുടർന്നുണ്ടായ പോലീസ് നടപടിയെ തുടർന്ന് മേഖലയില്‍ സംഘര്‍ഷം കടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഗാസയില്‍നിന്ന് ഹമാസ് ഇസ്രയേലിലേക്ക് വ്യാപകമായി റോക്കറ്റുകള്‍ തൊടുത്തത്. ഇതിനു തിരിച്ചടിയായാണ് ഇസ്രയേല്‍ ഗാസയില്‍ വ്യോമാക്രമണം നടത്തിയതെന്നാണു റിപ്പോര്‍ട്ടുകള്‍. സ്ഥിതി ശാന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.

