Wednesday, May 1, 2024
spot_img

ഇറാനോട് എപ്രകാരം പ്രതികരിക്കണമെന്ന കാര്യം ഇസ്രായേൽ തീരുമാനിക്കും; ഇറാനെതിരെ സംയമനം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആഹ്വാനം തള്ളി നെതന്യാഹു

ടെൽ അവീവ്: ഇസ്രായേലിന് നേരെ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി ഇറാനോട് എപ്രകാരം പ്രതികരിക്കണമെന്ന് തന്റെ രാജ്യം തീരുമാനിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെതിരെ സംയമനം പാലിക്കണമെന്ന സഖ്യകക്ഷികളുടെ ആഹ്വാനം തള്ളിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇറാൻ തങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് എപ്പോൾ, ഏത് സമയം, എങ്ങനെ മറുപടി നൽകണമെന്ന് രാജ്യം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ആക്രമണുണ്ടായാൽ മേഖലയിലെ സ്ഥിതിഗതികൾ വഷളാകുമെന്നും, ആയതിനാൽ സംയമനം പാലിക്കണമെന്നുമാണ് സഖ്യകക്ഷികൾ ഇസ്രായേലിനോട് അഭ്യർത്ഥിച്ചത്. അമേരിക്ക, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ആദ്യഘട്ടത്തിൽ ഈ ആവശ്യം ഉന്നയിച്ചത്. പിന്നാലെ ബ്രിട്ടീഷ്, ജർമ്മൻ വിദേശകാര്യ മന്ത്രിമാർ ഉൾപ്പെടെ ഇസ്രായേലിനോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു.

തങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിന് ഇറാന് തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇസ്രായേലിന് മേൽ നയതന്ത്ര സമ്മർദ്ദമുണ്ടായത്. ഇസ്രായേലിന്റെ സുരക്ഷ കരുതിയുള്ള തീരുമാനങ്ങൾ മാത്രമേ തങ്ങൾ സ്വീകരിക്കൂ എന്നും, സ്വയം പ്രതിരോധത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും നെതന്യാഹു വ്യക്തമാക്കി.

Related Articles

Latest Articles