Saturday, April 27, 2024
spot_img

ഹമാസ് ഭീകരവാദികളുടെ 11,000 ഒളിത്താവളങ്ങൾ തകർത്ത് ഇസ്രായേൽ സൈന്യം; ഒളിവിൽ കഴിഞ്ഞ 50-ഓളം ഭീകരർ കൊല്ലപ്പെട്ടു

ഗാസ: ഹമാസ് ഭീകരവാദികളുടെ 11,000 ഒളിത്താവളങ്ങൾ തകർത്ത് ഇസ്രായേൽ സൈന്യം. ഒളിവിൽ കഴിഞ്ഞ 50ലധികം ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രായേൽ ശക്തമായ ആക്രമണത്തെ തുടർന്ന് ഗാസയിലെ വാർത്താവിനിമയ സേവനങ്ങളും ഇന്റർനെറ്റ് സേവനങ്ങളും വീണ്ടും തടസ്സപ്പെട്ടു. ചൊവ്വാഴ്ച യെമനിലെ ഹൂതി വിമതരും ഇസ്രായേലിനു നേരെ മിസൈൽ തൊടുത്തുവിട്ടിരുന്നു. ആകാശത്ത് വെച്ച് ഒരു മിസൈലും നിരവധി ഡ്രോണുകളും വെടിവെച്ചിട്ടതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

അറബ് രാജ്യങ്ങൾ ദുർബലമായതിനാലും അവർ രഹസ്യമായി ഇസ്രായേലിനെ പിന്തുണയ്‌ക്കുന്നതിനാലും ഗാസയിലെ ജനങ്ങൾക്ക് പിന്തുണ നൽകിയാണ് ഈ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് ഹൂതി വക്താവ് പറഞ്ഞത്. അതേസമയം സമാധന ചര്‍ച്ചകള്‍ക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച ഇസ്രായേലിലെത്തും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവുമായി ബ്ലിങ്കന്‍ കൂടിക്കാഴ്ച നടത്തും.

Related Articles

Latest Articles