Sunday, June 2, 2024
spot_img

പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് ഐ.എസ്.ആര്‍.ഒ

ബെംഗളുരു : പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് ഐ.എസ്.ആര്‍.ഒ. വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ട സാഹചര്യത്തില്‍ പിന്തുണച്ച എല്ലാവര്‍ക്കും ഐ.എസ്.ആര്‍.ഒ ട്വിറ്ററിലൂടെ നന്ദി രേഖപ്പെടുത്തി.

‘ഞങ്ങളുടെ കൂടെ നിന്നതിന് നന്ദി. ഇനിയും ഞങ്ങള്‍ യാത്ര തുടരും. ലോകത്തെമെമ്പാടുമുള്ള ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഞങ്ങളെ മുന്നോട്ട് നയിക്കും’ എന്നും ഐ എസ് ആര്‍ ഒ ട്വിറ്റില്‍ കുറിച്ചു. ചന്ദ്രന്‍റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ നന്ദി എന്ന് രേഖപ്പെടുത്തി കൊണ്ടുള്ള ചിത്രവും ഐ.എസ്.ആര്‍.ഒ പങ്കുവച്ചു. വിക്രം ലാന്‍ഡറുമായി ബന്ധം നഷ്ടപ്പെട്ട് പത്ത് ദിവസത്തിന് ശേഷമാണ് നന്ദി രേഖപ്പെടുത്തി കൊണ്ടുള്ള ഐഎസ്.ആര്‍.ഒയുടെ ട്വീറ്റ്

സെപ്റ്റംബര്‍ ഏഴിന് അവസാന ഘട്ട ലാന്‍ഡിങ്ങിനിടെ 2.1 കിലോമീറ്റര്‍ അകലെ വച്ചാണ് വിക്രം ലാന്‍ഡറിന്‍റെ ബന്ധം ഐ.എസ്.ആര്‍.ഒയ്ക്ക് നഷ്ടമായത്. ലാന്‍ഡറിലേക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ച് ആശയ വിനിമയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍.

Related Articles

Latest Articles