Sunday, May 19, 2024
spot_img

ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് 01 വിക്ഷേപണം ഇന്ന്;വിക്ഷേപണം ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ

ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹം എൻവിഎസ് 01 ഇന്ന് വിക്ഷേപിക്കും. വിക്ഷേപണം ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും. രാവിലെ 10.42നാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജിഎസ്എൽവി എഫ് 12 കുതിച്ചുയരുക.

ജിയോ സിംക്രണൈസ്ഡ് ട്രാൻസ്ഫർ ഓർബിറ്റിലാണ് 2232 കിലോഗ്രാം ഭാരമുള്ള നാവിക് ഉപഗ്രഹത്തെ എത്തിക്കുന്നത്. അതേസമയം, ഇത് താൽകാലിക സഞ്ചാരപഥമാണ്. അതിനു ശേഷം സാറ്റലൈറ്റ് തന്നെ കൃത്യമായ ഓർബിറ്റിലേക്ക് സ്വയം എത്തുന്ന തരത്തിലാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ക്ളോക്കാണ് ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. വിക്ഷേപണം കഴിഞ്ഞു 18 മിനിറ്റ് അറുപത്തേഴ് സെക്കൻഡുകൾ കൊണ്ട് എൻവിഎസ് 01 ഭ്രമണപഥത്തിലെത്തും.

Related Articles

Latest Articles