Thursday, October 8, 2026

അരിക്കൊമ്പന്‍ ഭീതിപരത്തുന്നു;ജനവാസമേഖലയ്ക്ക് അടുത്തെന്ന് നിരീക്ഷണം,വനം വകുപ്പ് ആശങ്കയിൽ

കമ്പം: അരിക്കൊമ്പന്‍ ജനവാസമേഖലയ്ക്ക് അടുത്ത്. കമ്പം ചുരുളിക്ക് സമീപത്ത് ആന നിലയുറപ്പിച്ചതായാണ് റേഡിയോ കോളര്‍ സിഗ്നല്‍ നല്‍കുന്ന വിവരം. ചുരുളിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ വനത്തിലാണ് നിലവില്‍ അരിക്കൊമ്പന്‍. കഴിഞ്ഞദിവസത്തേതിന്് സമാനമായി വീണ്ടും ജനവാസമേഖലയില്‍ അരിക്കൊമ്പന്‍ ഇറങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍. തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്.

കഴിഞ്ഞദിവസം കമ്പം ടൗണില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ച അരിക്കൊമ്പനെ ഇന്നലെ മയക്കുവെടിവെച്ച് പിടികൂടാനായിരുന്നു ദൗത്യസംഘം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അരിക്കൊമ്പന്‍ തിരികെ ഉള്‍ക്കാട്ടിലേക്ക് തന്നെ പോകുകയായിരുന്നു. ഇന്നലെ രാത്രിയിലെ സിഗ്നല്‍ അനുസരിച്ച് മേഘമലയ്ക്ക് അടുത്തായിരുന്നു അരിക്കൊമ്പന്‍. എന്നാല്‍ പുലര്‍ച്ചയോടെ കാട്ടാന വീണ്ടും താഴേക്ക് ഇറങ്ങി തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ജനവാസമേഖലയില്‍ നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്റര്‍ അകലെ കാട്ടിലാണ് കാട്ടാന

Related Articles

Latest Articles