Thursday, December 25, 2025

മണി നാദം നിലച്ചിട്ട് ഏഴ് വർഷങ്ങൾ; ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രി രംഗത്ത് ശ്രദ്ധേയനായി, മരണമില്ലാത്ത ഓർമ്മകളിൽ ഇന്നും കലാഭവൻ മണി

നാടൻ പാട്ടുകളും നർമ്മവുമായി മലയാളിയെ രസിപ്പിച്ച കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേക്ക് ഏഴ് വർഷം. ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ പ്രിയപ്പെട്ടവനായി മാറിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയിൽ ജീവിച്ചു. ചാലക്കുടിയിലെ പാഡി എന്ന ഔട്ട്ഹൗസില്‍ നിന്നും 2016 മാര്‍ച്ച് 6ന് അബോധാവസ്ഥയിൽ ആശുപത്രിയിലേക്കു പോയ മണി പിന്നെ ഒരിക്കലും തന്റെ പാട്ടുകളുമായി മടങ്ങി വന്നിട്ടില്ല.സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനാണ് മണിയുടെ മരണം കൊലപാതകമാണെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പലരേയും ചോദ്യം ചെയ്‌തെങ്കിലും തുമ്പുണ്ടായില്ല. 2017 മെയില്‍ സി.ബി.ഐ. കേസ് ഏറ്റെടുത്തു. എന്നാല്‍ കൊലപാതകമെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചില്ല.

2019ൽ തൃശൂർ തേക്കിൻകാട് മൈദാനത്ത് വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാണിയെ അനുസ്മരിച്ചത് വാർത്തയായിരുന്നു. “ഈ നാടിന്റെ കലാകാരനായിരുന്ന കലാഭവന്‍ മണിയെ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്. മലയാള ചലച്ചിത്ര രംഗത്തിന് സംഭാവനകള്‍ നല്‍കിയ പ്രതിഭകളുടെ നാടാണിത്. കലാഭവന്‍ മണിക്കൊപ്പം ബഹദൂറിനെയും ഓർക്കുന്നു” എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

Related Articles

Latest Articles