Sunday, June 16, 2024
spot_img

കാനനപാതയിലും ഒപ്പമുണ്ട് ; കൈത്താങ്ങും ആശ്വസവുമായി സേവാഭാരതി, അയ്യപ്പൻമാര്‍ക്ക് കുടിവെള്ളവും, ലഘുഭക്ഷണവും വിതരണം ചെയ്തു

പത്തനംതിട്ട : ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്താൻ ഇരുമുടിക്കെട്ടുമായെത്തി മണിക്കൂറുകളോളം വരിയില്‍ കുടുങ്ങിയ അയ്യപ്പന്മാര്‍ക്ക് താങ്ങായി സേവാഭാരതി. കുടിവെള്ളവും ബിസ്ക്കറ്റുമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. നടന്ന് തളർന്നെത്തിയ അയ്യപ്പ ഭക്തർക്ക് തെല്ലൊരാശ്വാസവും കൈത്താങ്ങുമാണ് സേവാ ഭാരതിയുടെ സേവനത്തിലൂടെ ലഭിച്ചത്.

ശബരിമലയില്‍ അനുഭവപ്പെടുന്ന തിരക്കുമൂലം ട്രാഫിക്ക് നീയന്ത്രണത്തിൻ്റെ ഭാഗമായി വാഹനങ്ങള്‍ പിടിച്ചിട്ടതിനാല്‍ ളാഹ വരെയുള്ള കാടുകളില്‍ മണിക്കൂറുകളോളമാണ് അയ്യപ്പന്മാര്‍ അകപ്പെട്ടത് . ഈ അയ്യപ്പൻമാര്‍ക്കാണ് സേവാഭാരതി പെരുനാട് പ്രവര്‍ത്തകര്‍ സഹായവുമായി എത്തിയത് . വാഹനങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട അയ്യപ്പന്മാര്‍ പലരും സേവാഭാരതിയ്‌ക്ക് നന്ദി പറയുകയും ചെയ്തു.

പ്രായമായവരും, കുഞ്ഞുങ്ങളുമടക്കമുള്ള ഭക്തരാണ് തിരക്കില്‍ പെട്ട് വലയുന്നത്. പലരും വിശന്ന് തളര്‍ന്ന അവസ്ഥയിലാണ്. അതേസമയം, സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയില്‍ ഭക്തര്‍ കടുത്ത രോഷത്തിലാണ് .

Related Articles

Latest Articles