Thursday, October 1, 2026

രാജ്യത്തെ വേദനിപ്പിച്ചവർക്ക് ഉചിതമായ തിരിച്ചടി നൽകേണ്ടത് എന്റെ ഉത്തരവാദിത്വം !നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കുമെന്ന് ഉറപ്പ് നല്‍കി പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഉചിതമായ തിരിച്ചടി നൽകേണ്ടത് പ്രതിരോധമന്ത്രി എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്. സംസ്‌കൃതി ജാഗരണ്‍ മഹോത്സവത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നമ്മുടെ പ്രധാനമന്ത്രിയെ നിങ്ങള്‍ക്ക് നന്നായി അറിയാം, അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി, ദൃഢനിശ്ചയം എന്നിവ നിങ്ങള്‍ക്ക് പരിചിതമാണ്. ഇന്ത്യയെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടത് പ്രതിരോധ മന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണ്.

ഒരു രാഷ്ട്രമെന്ന നിലയില്‍, നമ്മുടെ ധീരരായ സൈനികര്‍ ഭാരതത്തിന്റെ ഭൗതിക രൂപത്തെ എക്കാലവും സംരക്ഷിച്ചുപോന്നപ്പോള്‍, മറുഭാഗത്ത് നമ്മുടെ ഋഷികളും ജ്ഞാനികളും ഭാരതത്തിന്റെ ആത്മീയ രൂപത്തെയാണ് സംരക്ഷിച്ചത്. ഒരിടത്ത് നമ്മുടെ സൈനികര്‍ ‘രണഭൂമി’യില്‍ പോരാടുമ്പോള്‍, മറുഭാഗത്ത് നമ്മുടെ സന്യാസിമാര്‍ ‘ജീവനഭൂമി’യിലാണ് പോരാടുന്നത്. ഒരു പ്രതിരോധ മന്ത്രി എന്ന നിലയില്‍, സൈനികര്‍ക്കൊപ്പം രാജ്യത്തിന്റെ അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. നമ്മുടെ രാജ്യത്തെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് തക്കതായ മറുപടി നല്‍കേണ്ടതും എന്റെ ഉത്തരവാദിത്തമാണ്. ഇന്ത്യയുടെ ശക്തി അതിന്റെ സായുധ സേനയില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. സംസ്‌കാരത്തിലും ആത്മീയതയിലും കൂടിയാണ്.” രാജ്‌നാഥ് സിങ് പറഞ്ഞു.

Related Articles

Latest Articles