Thursday, May 16, 2024
spot_img

അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകള്‍ പാർലമെന്റിൽ ഉപയോഗിക്കരുതെന്ന് നിർദ്ദേശം; നിര്‍ദേശങ്ങള്‍ രാജ്യസഭയ്ക്കും ബാധകം

ദില്ലി: അഴിമതി, കാപട്യം തുടങ്ങിയ വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കരുതെന്ന് നിർദ്ദേശം. സ്വേച്ഛാധിപതി, നാട്യക്കാരന്‍, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്.

അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകളും ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും.

ഇത് സംബന്ധിച്ച്‌ ലോക്‌സഭാ സെക്രട്ടറി ബുക്ക്‌ലെറ്റ് പുറത്തിറിക്കി. അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കും. 18ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്‍ദേശം പുറത്തിറക്കിയത്.

ചതി, നാട്യം, കാപട്യം, അഴിമതി, നാട്യക്കാരന്‍, മുതലക്കണ്ണീര്‍, സേച്ഛാധിപതി, അരാജകവാദി, ശകുനി, , ഖാലിസ്ഥാന്‍, ഇരട്ടവ്യക്തിത്വം, കഴുത, രക്തം കൊണ്ടുകളിക്കുന്നവന്‍, ഉപയോഗശൂന്യമായ, ഗുണ്ടായിസം, കള്ളം, അസത്യം.. തുടങ്ങിയ ഒരുകൂട്ടം വാക്കുകള്‍ ഉപയോഗിക്കരുത് എന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. ഈ നിര്‍ദേശങ്ങള്‍ രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്‌സഭാ സെക്രട്ടറി വ്യക്തമാക്കി

Related Articles

Latest Articles