Monday, April 29, 2024
spot_img

ആ​ഗോ​ള വി​പ​ണി കീ​ഴ​ട​ക്കാ​ന്‍ ഐ​ടി മേ​ഖല; വൻ പദ്ധതികൾ ലക്ഷ്യം, അടുത്ത വർഷത്തിനുള്ളിൽ 35,000 കോടി ഡോളറിൻ്റെ കയറ്റുമതി വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷ

കൊച്ചി: അമേരിക്കൻ ഡോളറിനേതിരേ രൂപയുടെ മൂല്യം കുത്തനെ കുറഞ്ഞതിനാൽ രാജ്യാന്തര വിപണിയിൽ കൂടുതൽ മത്സരക്ഷമത നേടാനാകുമെന്നാണ് കമ്പനികൾ വിലയിരുത്തുന്നത്.
അടുത്ത വർഷത്തിനുള്ളിൽ 35,000 കോടി ഡോളറിൻ്റെ കയറ്റുമതി വരുമാനം ആണ് ഇൻഡ്യൻ ഐടി മേഖല ലക്ഷ്യമിടുന്നത്. ആഗോള വിപണിയിൽ കൂടുതൽ ഉപയോക്താക്കളെ കണ്ടത്തിയും നവീന ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കാനുമാണ് കമ്പനികൾ ശ്രദ്ദിക്കുന്നത്.

കൊവിഡ് വ്യാപനത്തിൻ്റെയും തുടർച്ചായ ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ ഡിജിറ്റലൈസേഷനും ഓൺലൈനും ബിസിനസുകളും മികച്ച വളർച്ച നേടുന്നതിനാണ് അടുത്ത വർഷങ്ങളിൽ 20 ശതമാനത്തിലധികം വളർച്ച ഐടി മേഖലയിൽ നേടാനാകുമെന്നാണ് നാസ്കോമിന്റെ വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇൻഡ്യൻ ഐടി മേഖല 19,000 കോടി ഡോളർ റ്റുമതി വരുമാനം നേടിയിരുന്നു.

Related Articles

Latest Articles