Saturday, April 27, 2024
spot_img

നെയ്യ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? ഓർമശക്തി വർദ്ധിപ്പിക്കാൻ അത്യുത്തമമെന്ന് പഠനം

വെണ്ണയിൽ നിന്ന് തയ്യാറാക്കുന്ന നെയ്യിക്ക് നിരവധി ഗുണങ്ങളുണ്ട്. നെയ്യിൽ ധാരാളം വിറ്റാമിൻ എ, ഡി, ഐ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകൾ എളുപ്പത്തിൽ ദഹിച്ച് ശരീരത്തെ ആഗിരണം ചെയ്യും
ഓർമശക്തി വർദ്ധിപ്പിക്കാൻ നെയ്യ് നല്ലതാണ്. തണുപ്പുകാലത്ത്‌ ചുണ്ടുകൾ വരണ്ട്‌ വിണ്ടുകീറുന്നത്‌ ഒഴിവാക്കാനുള്ള പ്രകൃതിദത്ത പരിഹാരമാണ്‌ നെയ്യ്‌. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു തുള്ളി നെയ്യ് ചുണ്ടിൽ പുരട്ടുക. അധികം വൈകാതെ നിങ്ങളുടെ ചുണ്ടുകൾ മനോഹരമാകും.

നവജാത ശിശുക്കളുടേയും കുട്ടികളേയും മസ്തിഷ്കവളർച്ചയ്ക്കും എല്ലുകളുടെ ശരിയായ ചലനത്തിനും നെയ്യ് ഏറെ നല്ലതാണ്. പത്തുവയസുവരെയെങ്കിലും കുട്ടികൾക്ക് നല്ലപോലെ നെയ്യ് നൽകേണ്ടതാണ്. വയറ്റിലെ പാളികളെ ദഹനരസങ്ങളിൽ നിന്നും സംരക്ഷിക്കാനും ചർമത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും നെയ്യിലെ കൊഴുപ്പ് ഗുണപ്രദമാണ്. നെയ്യ് ദഹനത്തെ സഹായിക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.

Related Articles

Latest Articles