Monday, April 29, 2024
spot_img

കേരളത്തിൽ ഒമിക്രോണ്‍ ഭീതി: ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒരാൾക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വയന്‍സിന്റെ ഭാഗമായി നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്. ഇയാൾ അയല്‍വാസിയായ വിദ്യാര്‍ത്ഥിയുടെ കൊവിഡ് സമ്പര്‍ക്കപ്പട്ടികയിലായതിനാല്‍ ക്വാറന്റൈനിലായിരുന്നു.

ഒക്‌ടോബര്‍ ഒൻപതിനാണ് അയൽവാസിക്ക് കോവിഡ് പോസിറ്റീവായത്. ഇതേതുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് യുവാവിന് ഒമിക്രോണ്‍ സ്ഥീരീകരിച്ചത്.

അതേസമയം, സംസ്ഥാനത്ത് ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിരന്തരം രോഗികൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കൃത്യമായ അവബോധവും കരുതലും വേണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles