Thursday, December 25, 2025

ജാക്കറ്റ് കടം നല്‍കിയില്ല; ഉറ്റ സുഹൃത്തിനെ വെട്ടിക്കൊന്നു, പ്രതികള്‍ പിടിയില്‍

ദില്ലി: പതിനെട്ടുകാരനായ സുഹൃത്തിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ പിടിയില്‍.ഡല്‍ഹിയിലെ മംഗോല്‍പുരി സ്വദേശിയായ സന്തോഷ് പ്രസാദ് എന്ന യുവാവിനെ കൊന്ന കേസിലാണ് പ്രതികള്‍ പിടിയിലായത്.കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രിന്‍സ്,ഹര്‍ഷു ജാവേദ് എന്നിവരെ നീണ്ട അന്വേഷണത്തിന് ശേഷമാണ് പോലീസ് പിടികൂടിയത്.

പ്രതികള്‍ ജാക്കറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടത് സന്തോഷ് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം. ക്രിസ്മസ് ദിനത്തിലാണ് സംഭവം നടന്നത്. സുഹൃത്തുക്കള്‍ സന്തോഷിനോട് ജാക്കറ്റ് കടമായി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ സന്തോഷ് അത് വിസമ്മതിച്ചു.തുടര്‍ന്ന് പ്രകോപിതരായ പ്രതികള്‍ സന്തോഷിനെ വെട്ടിക്കൊന്ന് ഓടയിലെറിഞ്ഞ് ഒളിവില്‍ പോവുകയായിരുന്നു.

മകന്‍ വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് സന്തോഷിന്റെ അമ്മ പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ പോലീസ് സന്തോഷിന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് മകന്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് അമ്മ പോലീസിനോട് വിശദമാക്കിയതോടെ അന്വേഷണം ആ വഴിക്ക് ആരംഭിച്ചു.തുടര്‍ന്ന് സന്തോഷിന്റെ സുഹൃത്തുക്കള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

പോലീസ് പിറകെയുണ്ടെന്ന് മനസിലാക്കിയ പ്രതികള്‍ വീട്ടില്‍ കാണ്‍പൂരിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ആദ്യം ബീഹാറിലേക്കും തുടര്‍ന്ന് ഗുജറാത്തിലേക്കും രക്ഷപ്പെട്ടു.ഒരാഴ്ചയിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതികളെ ഗുജറാത്തിലെ കച്ചില്‍ നിന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതികളിലൊരാളായ പ്രിന്‍സിന് സന്തോഷ് ജാക്കറ്റ് കടം കൊടുക്കാന്‍ വിസമ്മതിച്ചതിനാണ് കൊലപാതകം നടത്തിയതെന്ന് മൂവരും സമ്മതിച്ചു. പ്രിന്‍സിനെ സന്തോഷ് പരിഹസിച്ചുവെന്നും, അതിന്റെ പ്രതികാരമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതികള്‍ വെളിപ്പെടുത്തി

Related Articles

Latest Articles