Wednesday, May 1, 2024
spot_img

ജയ് ശ്രീ റാം ഒരു സന്ദേശം; രാമന്റെ ജീവിതം മാതൃക. ആർ എസ് എസ്സുകാർ ന്യൂന പക്ഷങ്ങളെ വേട്ടയാടുന്നവർ അല്ല: പിന്തുണച്ചു വീണ്ടും ജേക്കബ് തോമസ്

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണ് ആര്‍എസ്എസ് എന്ന് ജേക്കബ്ബ് തോമസ് ഐ പി എസ്. പ്രസ്‌ക്ലബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണ് ആര്‍എസ്എസ് എന്ന് ഞാന്‍ പറയുന്നതല്ല, ലോകം അംഗീകരിച്ച കാര്യമാണ്. അവരുടെ പ്രവര്‍ത്തനം കണക്കിലെടുത്താണ് അംഗീകാരം ലഭിച്ചത്. വിജില്‍ നെറ്റ് എന്ന എന്‍ജിഒ എനിക്ക് സ്വന്തമായിട്ടുണ്ട്. കൂടാതെ മറ്റ് എന്‍ജിഒ കളിലും അംഗമാണ്. അതുകൊണ്ട് ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചു കൂടാ എന്ന് പറയുന്നത് ശരിയല്ല.

ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിസ്വാര്‍ത്ഥ സേവനമാണ് നടത്തിവരുന്നത്. സ്വത്തിനും പണത്തിനും വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നില്ല. അവര്‍ രാജ്യതാത്പര്യം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ സംസ്‌ക്കാരത്തെക്കുറിച്ച് പഠിപ്പിക്കുന്നു. അതിനാലാണു അവരോട് യോജിക്കാന്‍ തയാറായത്. ഇതു പോലെ മറ്റൊരു സംഘടനയെ കാണിച്ചു തരാന്‍ സാധിക്കുമോ. എങ്കില്‍ അതിലും പ്രവര്‍ത്തിക്കാം. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റ് കാണുന്നില്ല.

ഓരോരുത്തര്‍ക്കും അവരുടേതായ വിശ്വാസം ഉണ്ട്. രാഷ്ട്രീയമാണ് ലഭിക്കാവുന്ന ഏറ്റവും വലിയ ജോലി. മുമ്പ് എംഎല്‍എ, എംപിമാര്‍ക്ക് ശമ്പളം വളരെ കുറവായിരുന്നു . ഇന്ന് ലക്ഷങ്ങളാണ് വരുമാനം. തോറ്റവര്‍ക്കു പോലും സ്ഥാനം ലഭിക്കുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളില്‍ വര്‍ഗീയത ഇല്ലായെന്ന് പറയാന്‍ സാധിക്കുമോ. അഴിമതി ഇല്ലെന്ന് ഉറപ്പാണെങ്കില്‍ കേസുകള്‍ എല്ലാം സിബിഐക്ക് വിടാന്‍ തയ്യാറാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

ബി ജെ പി രണ്ട് പ്രധാനമന്ത്രിമാരെ സമ്മാനിച്ച പാര്‍ട്ടിയാണ്. അവര്‍ വീണ്ടും ജയിച്ച് വരികയും ചെയ്തു. അതിനാല്‍ മോശം രാഷ്ട്രീയ പാര്‍ട്ടി എന്ന് പറയാന്‍ സാധിക്കില്ല. ജയ് ശ്രീറാം ഒരു സന്ദേശമാണ്. രാമന്‍റെ ജീവിതം മാതൃകയാണ്. അതിനാല്‍ രാമന് ജയ് വിളിക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. ജയ്ശ്രീറാം വിളിച്ചതിന് ബാലനെ തല്ലിക്കൊന്നു എന്ന വാര്‍ത്ത വ്യാജ വാര്‍ത്തയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആര്‍ എസ് എസ് ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സംഘടനയല്ലേ എന്ന ചോദ്യത്തിന് ഞാനും ന്യൂനപക്ഷവിഭാഗത്തില്‍ പെട്ട ആളെന്നായിരുന്നു മറുപടി.

തന്നെ സസ്പെന്‍ഡു ചെയ്യാന്‍ കാരണം മുന്‍ ചീഫ് സെക്രട്ടറി ആണെന്നും അയാള്‍ ഒപ്പിട്ട ഫയലില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുകയായിരുന്നുവെന്നും ജേക്കബ് തോമസ് ഐ പി എസ് പറഞ്ഞു.

Related Articles

Latest Articles