Thursday, May 16, 2024
spot_img

സമ്പത്തില്‍ മുന്നില്‍ ജഗന്‍, പിന്നില്‍ മമത;പിണറായിയും കോടിപതി; ഇന്ത്യയിൽ 29 മുഖ്യമന്ത്രിമാർ കോടിപതികൾ!

ദില്ലി: രാജ്യത്തെ 30 മുഖ്യമന്ത്രിമാരില്‍ 29 പേരും കോടിപതികളെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകളെ അടിസ്ഥാനപ്പെടുത്തി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയാണ് കൂട്ടത്തിലെ ഏറ്റവും വലിയ സമ്പന്നന്‍. 510 കോടി രൂപയുടെ ആസ്തിയാണ് ജഗന്‍ മോഹനുള്ളത്. 163 കോടി രൂപയുടെ സ്വത്തുക്കളുള്ള അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് രണ്ടാം സ്ഥാനത്ത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് മൂന്നാം സ്ഥാനത്ത്. 63 കോടി രൂപയാണ് പട്‌നായിക്കിന്റെ സമ്പാദ്യം. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മൂന്ന് കോടി രൂപയുടെ സ്വത്ത് സമ്പാദ്യങ്ങളാണുള്ളത്.

28 സംസ്ഥാനങ്ങളിലെയും ദില്ലി, പോണ്ടിച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ചാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പഠനം നടത്തിയത്.

മമത ബാനര്‍ജി കഴിഞ്ഞാല്‍ കുറഞ്ഞ സമ്പാദ്യമുള്ളത് കേരള മുഖ്യമന്ത്രി പിണറായി വിജയനും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുമാണ്. ഒരു കോടി രൂപയാണ് ഇരുവരുടെയും സമ്പാദ്യം.

Related Articles

Latest Articles