Tuesday, May 28, 2024
spot_img

ജഗദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി;പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനമെടുത്തത്;രാജസ്ഥാന്‍ സ്വദേശിയായ ജഗദീപ് ധന്‍കര്‍ സു്പ്രീംകോടതി അഭിഭാഷകനായിരുന്നു

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. ഇന്ന് ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനമെടുത്തത്. യോഗ തീരുമാനം ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രഖ്യാപിച്ചത്. രാജസ്ഥാന്‍ സ്വദേശിയായ ജഗദീപ് ധന്‍കര്‍ സു്പ്രീംകോടതി അഭിഭാഷകനായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Latest Articles