Tuesday, May 7, 2024
spot_img

ഇതരജാതിക്കാരനായ യുവാവുമായി പ്രണയം:അച്ഛന്‍ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി;ഉത്തര്‍പ്രദേശിലെ ഫിറോസബാദിലാണ് സംഭവം

ലഖ്‌നൗ: ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി അച്ഛന്‍ . ഉത്തര്‍പ്രദേശിലെ ഫിറോസബാദിലാണ് സംഭവം. 19 കാരിയായ മകള്‍ രുചി റാത്തോഡിനെ മനോജ് റാത്തോഡ് (42) ആണ് കൊലപ്പെടുത്തിയത്. അറക്കവാള്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം കഴിക്കാനുള്ള മകളുടെ തീരുമാനമാണ് കൊലപാതകത്തിലേക്ക്
നയിച്ചതെന്ന് മനോജ് പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മനോജ് റാത്തോഡിന്റെ മൂത്തമകള്‍ രുചി റാത്തോഡിനെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

Related Articles

Latest Articles