Friday, May 17, 2024
spot_img

ജമ്മുവില്‍ സൈനിക ക്യാമ്പിന് സമീപം വീണ്ടും ഡ്രോണ്‍ : സുരക്ഷ ശക്തമാക്കി സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിന് സമീപം ഡ്രോണ്‍ കണ്ടെത്തിയതായി സുരക്ഷാ സേന. കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ വ്യോമ കേന്ദ്രത്തില്‍ നിന്ന് പത്തു കിലോമീറ്റര്‍ അകലെ ജമ്മു പത്താന്‍കോട്ട് ദേശീയ പാതയിലെ സൈനിക മേഖലയിലാണ് പുലര്‍ച്ചെ ഡ്രോണ്‍ കണ്ടെത്തിയത്. ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ അതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രോണ്‍ പിന്‍വാങ്ങിയതായി സുരക്ഷാ സേന അറിയിച്ചു. രണ്ട് ഡ്രോണുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ജമ്മു വിമാനത്താവളത്തിലെ വ്യോമസേന മേഖലയില്‍ കഴിഞ്ഞ ദിവസം ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടന്നിരുന്നു. ഇതോടെ കാശ്മീരില്‍ സൈന്യം സുരക്ഷ അതീവ ശക്തമാക്കിയിരിക്കുകയാണ്. അതേ സമയം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കാശ്മീരില്‍ സന്ദര്‍ശനം തുടരുകയാണ്‌.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles