Monday, December 29, 2025

ജമ്മു കശ്മീരിൽ വീണ്ടും ഭീകര വേട്ട; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവേട്ട അവസാനിപ്പിക്കാതെ സുരക്ഷാസേന. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. അവന്തിപ്പോരയിലെ രാജ്‌പോരയിൽ രാത്രിയോടെയാണ് ഭീകരരെ വധിച്ചത്.

ഷോപ്പിയാൻ സ്വദേശികളായ ഷാഹിദ് റാത്തർ, ഉമർ യൂസഫ് എന്നിവരെയാണ് വധിച്ചിരിക്കുന്നത്. ലുർഗാം ത്രാൽ സ്വദേശിയായ ഷക്കീല, സർക്കാർ ജീവനക്കാരനായ ജാവിദ് അഹമ്മദ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതിന് പുറമേ കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഭീകരാക്രമണ കേസുകളിലും ഇവർ പ്രതികളാണ്.

ഇവരുടെ പക്കൽ നിന്നും രണ്ട് എകെ 47 തോക്കുകൾ സ്‌ഫോടക വസ്തുക്കൾ, രഹസ്യ രേഖകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സുരക്ഷാ സേന സംശയിക്കുന്നത്. ഇവർക്കായി പരിശോധന നടത്തുകയാണ്. ഇന്നലെ വൈകീട്ടോടെയാണ് മേഖലയിൽ സുരക്ഷാ സേന ഭീകസറുമായി ഏറ്റുമുട്ടി തുടങ്ങിയത്.

ജമ്മു കശ്മീരിൽ സുരക്ഷാ സേന ഭീകരവേട്ട ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നിരവധി ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ഇന്നലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇവരുമായി ബന്ധമുള്ളവരെയാണോ ഇന്ന് വധിച്ചത് എന്ന കാര്യം അന്വേഷിച്ചുവരികയാണ്.

 

Related Articles

Latest Articles