Friday, May 3, 2024
spot_img

ജമ്മുകശ്മീരില്‍ സ്‌കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ മക്കളെ വിദേശത്തേക്ക് അയയ്ക്കുന്നുവെന്ന് അമിത് ഷാ

ദില്ലി: കശ്മീരില്‍ സ്‌കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ അവരുടെ മക്കളെ വിദേശത്ത് അയച്ച് പഠിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍. കണക്കുകള്‍ നിരത്തിയാണ് അമിത് ഷാ വിഘടനവാദികള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. മക്കളെ വിദേശത്ത് പഠനത്തിനും ജോലിക്കുമായി അയക്കുന്നവരുടെ പട്ടിക തന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീരിലെ വിഘടനവാദികളായ 130 പേരുടെ കുടുംബാംഗങ്ങള്‍ വിദേശത്തുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. ഒരു വിഘടനവാദി നേതാവിന്റെ മകന്‍ 30 ലക്ഷം രൂപ ശമ്പളത്തില്‍ സൗദിയിലാണ് ജോലി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യസഭയില്‍ ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടാനുള്ള ബില്‍ അവതരിപ്പിക്കുന്നതിനിടയിലാണ് അമിത് ഷാ ഇക്കാര്യമറിയിച്ചത്.

Related Articles

Latest Articles