Wednesday, October 7, 2026

ഭീകരരെ വേരോടെ പിഴുതെറിയുന്നു!!! മുപ്പതുവർഷത്തിന് ശേഷം ജമ്മുകശ്മീരിൽ ഇത് ആത്മവിശ്വാസത്തിന്റെ പുതുവത്സരമെന്ന് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ ഇത് ആത്മവിശ്വാസത്തിന്റെ പുതുവത്സരമെന്ന് (New Year Celebration In Jammu Kashmir) സൈന്യം. കശ്മീരിന്റെ മണ്ണിൽ ഇന്നേ വരെ കാണാത്ത ആത്മവിശ്വാസമാണ് ഇപ്പോഴുള്ളതെന്നും താഴ്‌വരയിൽ സജീവ ഭീകരർ ഇനി 200ൽ താഴെയെത്തിയെന്നത് സർവ്വകാല നേട്ടമാണെന്നും സൈന്യം അറിയിച്ചു. ഇതിനൊപ്പം യുവാക്കൾ ഭീകരതയിലേക്ക് വീഴുന്നതും ഗണ്യമായി കുറഞ്ഞിരിക്കുന്നു. സ്വന്തം നാട്ടിൽ നല്ല വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിച്ചുതുടങ്ങിയതിന്റെ സന്തോഷത്തിലാണ് യുവാക്കൾ. ദാരിദ്ര്യത്തിന്റേയും ഇന്ത്യാവിരുദ്ധവികാരത്തിന്റേയും പഴയ നാളുകൾ അപ്രത്യക്ഷമായെന്നും വിജയ്കുമാർ പറഞ്ഞു.

മുപ്പതുവർഷത്തിന് ശേഷം ജമ്മുകശ്മീരിലെ ഭീകരവേട്ടയുടെ രൂക്ഷതയും വിജയവുമാണ് പുതുവത്സര സമ്മാനമായി സൈന്യം ജനങ്ങൾക്ക് നൽകുന്നത്. ജമ്മുകശ്മീർ പോലീസും സി.ആർ.പി.എഫും ബി.എസ്.എഫും സംയുക്തമായാണ് എല്ലാ നീക്കങ്ങളും നടത്തുന്നത്. അതിർത്തി കടക്കുന്നത് സൈന്യത്തിന് തടയാനാകുമ്പോൾ അകത്തുകടന്നവരെ വെടിവച്ച് അരിപ്പയാക്കുകയാണ് സി.ആർ.പി.എഫ്. ജനങ്ങൾക്കും ഭീകരർക്കുമിടയിൽ മികച്ച പ്രതിരോധം തീർക്കുന്നതിൽ മുമ്പത്തേക്കാൾ കരുത്താണ് ജമ്മുകശ്മീർ പോലീസ് നടത്തുന്നത്. നിരവധി തദ്ദേശീയരായ ഉദ്യോഗസ്ഥർ വീരബലിദാനി യാകുമ്പോഴും നാടിനായി സ്വയംസമർപ്പിക്കുന്നതിൽ ജമ്മുകശ്മീരിലെ യുവ ഉദ്യോഗസ്ഥർ മാതൃകയാകുന്ന കാഴ്ച കണ്ടുകൊണ്ടാണ് 2022 പുലരി പിറന്നത്. ഭീകരവേട്ട ജമ്മുകശ്മീരിലെ പൊതുസമൂഹത്തിന് നൽകിയിരിക്കുന്നത് വലിയ ആത്മ വിശ്വാസമാണ്.

അതേസമയം ജനങ്ങൾ ഇന്ന് ഭീകരരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ ഭയക്കുന്നില്ല. സാധാരണക്കാരായ നിരവധി പേരെ കൊന്നുകൊണ്ട് ഭീതിജനിപ്പിക്കാനാണ് ഭീകരരുടെ ശ്രമം. ഭീകരരെ എങ്ങിനേയും വധിക്കുക എന്നതുമാത്രമാണ് സുരക്ഷാസേനയുടെ മുന്നിലുള്ള ദൗത്യം. ഐ.ജി വിജയ് കുമാറും കരസേനയുടെ 15-ാം കോർ കമാന്റർ ലെഫ്.ജനറൽ ജി.പി.പാണ്ഡേയും വ്യക്തമാക്കി. ജമ്മുകശ്മീരിൽ എല്ലാ ഭീകരവേട്ടയ്‌ക്കും സഹായം സാധാരണക്കാർ നൽകുന്ന നിർണ്ണായക വിവരങ്ങളാണ്. ഗ്രാമങ്ങളിലുണ്ടാകുന്ന അസ്വാഭാവിക ചലനങ്ങൾ പോലീസിനെ അറിയിക്കുന്നതിൽ ഇന്ന് അവർക്ക് മടിയില്ല. അവർ ഭീകരരെ ഭയക്കുന്നുമില്ല.

Related Articles

Latest Articles