Friday, May 17, 2024
spot_img

നിങ്ങളെക്കുറിച്ച് എല്ലാം പറയും, നിങ്ങളുടെ ‘ജനിച്ച സമയം’

ജനിക്കുന്നത് പോലെ തന്നെ ജനന സമയവും മനുഷ്യ ജീവിതത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു എന്നുള്ളത് കാര്യമാണ്.

ജന്മസമയം, സ്ഥലം, ദിനം ഇവയടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് ജാതകം തയാറാക്കുന്നത്. എന്നാൽ ജനന സമയം സംബന്ധിച്ച് പൊതുവായി പറയുന്ന ചില കാര്യങ്ങൾ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.

രാവിലെ ജനിച്ചാൽ;

ജന്മസമയം സൂര്യോദയം കഴിഞ്ഞു അധികം വൈകാതെ ആണെങ്കിൽ അവർ ഏതു വിദ്യയിലും ശോഭിക്കുന്നവരാകും. കാര്യങ്ങൾ പഠിക്കാനുള്ള കഴിവ് കൂടുതലായി ഉണ്ടാകുമത്രേ. ഈശ്വരവിശ്വാസവും ആചാരങ്ങളിലുള്ള താല്പര്യക്കൂടുതലും ഇവരുടെ പ്രത്യേകതകളാണ്.

ഉച്ചയ്ക്ക് ജനിച്ചാൽ;

ജനനം ഉച്ചയ്ക്കാണെങ്കിൽ ഭരണസാമർഥ്യം ഉള്ളവരായിരിക്കും. സർക്കാർ മേഖല അടക്കം ഉന്നത സ്ഥാനങ്ങളിൽ എത്താൻ യോഗമുള്ളവരായിരിക്കും. ധാരാളിത്തമുള്ള ജീവിതശൈലി ഇഷ്ടപ്പെടുന്നവരായിരിക്കും.

ഉച്ചകഴിഞ്ഞ് ജനിച്ചാൽ;

ഉച്ചകഴിഞ്ഞാണ് ജനനമെങ്കിൽ സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കാം. ബിസിനസ്സിൽ തിളങ്ങും. പക്ഷി മൃഗാദികളിൽ നിന്നും ഭൂമിയിൽ നിന്നും ധനം നേടുമെന്നും പറയുന്നു.

രാത്രിയിൽ ജനിച്ചാൽ;

അസ്തമയത്തിലും രാത്രിയിലും ആണ് ജനനമെങ്കിൽ അവർ യാത്ര കൂടുതൽ ഇഷ്ടപ്പെടുന്ന പ്രകൃതക്കാരായിരിക്കും. സുഗന്ധദ്രവ്യങ്ങളിലും ലൗകികമായ ആനന്ദങ്ങളിലും ഇവരിൽ ചിലർക്ക് താൽപര്യം കൂടുതലായി വരാം .

(കടപ്പാട്)

Related Articles

Latest Articles