Friday, May 24, 2024
spot_img

ജമ്മു കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം : ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്‌മീരിൽ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍, ഒരു സൈനികന്‍ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ശ്രീനഗറിലെ ലാല്‍ചൗക്കിലെ മായിസുമയിലാണ് ഭീകരാക്രമണം ഉണ്ടായത്.

ഭീകരർ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടർന്ന് ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഉടൻ തന്നെ ആക്രമണത്തില്‍ പരിക്കേറ്റ ജവാന്‍മാരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരു ജവാന് മരണം സംഭവിക്കുകയായിരുന്നു.

അതേസമയം ശ്രീനഗറിലെ ഭീകരാക്രമണത്തിന് പിന്നാലെ പുല്‍വാമയിലെ ലജൂര ഗ്രാമത്തിലും ഭീകരര്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. ലജൂര ഗ്രാമത്തില്‍ പ്രദേശവാസികളല്ലാത്ത രണ്ട് പേര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Latest Articles