Saturday, May 18, 2024
spot_img

ഇന്ത്യയെ തൊട്ടവരെയൊന്നും വെറുതെ വിടില്ല ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ ഭീകരനെകൊന്ന് തള്ളി സുരക്ഷ സേന

കശ്മീരില്‍ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട തീവ്രവാദിയെ കശ്മീര്‍ സോണ്‍ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. കഴിഞ്ഞ ദിവസം രാത്രി ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളില്‍ ഒരാളാണ് ബാങ്ക് മാനേജരെ വധിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ജൂണ്‍ രണ്ടിന് കുല്‍ഗാമിലെ എലഖൈ ദിഹാതി ബാങ്കില്‍ അതിക്രമിച്ച് കയറിയ ഭീകരന്‍ രാജസ്ഥാനില്‍ നിന്നുള്ള ബാങ്ക് മാനേജര്‍ വിജയ് കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ജൂണ്‍ രണ്ടിനാണ് കുല്‍ഗാമില്‍ രാജസ്ഥാന്‍ സ്വദേശിയായ വിജയ് കുമാര്‍ എന്ന ബാങ്ക് മാനേജര്‍ കൊല്ലപ്പെട്ടത്. കുല്‍ഗാമിലേക്ക് സ്ഥലംമാറിവന്ന് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു കൊലപാതകം നടന്നത്. നേരത്തേ കൊകേർനാഗ് ശാഖയിലായിരുന്നു. കേന്ദ്രസർക്കാർ, ജമ്മുകശ്മീർ ഭരണകൂടം, എസ്.ബി.ഐ. എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ളതാണ് ഇലാഖ്വി ദേഹതി ബാങ്ക്. കറുത്തവസ്ത്രവും മുഖാവരണവുമണിഞ്ഞ് ഭീകരപ്രവർത്തകൻ ബാങ്കിൽ പ്രവേശിക്കുന്നതിന്റെയും ചുറ്റിത്തിരിയുന്നതിന്റെയും തോക്കെടുത്ത് കാബിനിൽ മാനേജർക്കുനേരെ വെടിയുതിർക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. ഗുരുതരാവസ്ഥയിലായ വിജയ്‌കുമാറിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്നയുടനെ പോലീസും സുരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിലാരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ്‍കുമാർ വിവാഹിതനായത്.

ബാങ്കിലേക്ക് ഭീകരന്‍ തോക്കുമായി ഇരച്ചുകയറുന്നതിന്റെയും വെടിയുതിര്‍ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വെടിയേറ്റ വിജയകുമാറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കശ്മീരില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള കൊലപാതക പരമ്പരയുടെ ഭാഗമായിരുന്നു വിജയ് കുമാറിന് നേരെയുണ്ടായ ആക്രമണം. ഇത് കശ്മീര്‍ താഴ്‌വരയില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കായിരുന്നു വഴിതെളിച്ചത്.

മേയ് ഒന്നിനുശേഷം ജമ്മുകശ്മീരിൽ പ്രത്യേക വിഭാഗക്കാരെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ആക്രമണത്തിൽ എട്ടാമത്തെ മരണമാണിത്. നിരപരാധികൾക്കുനേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണത്തിൽ വ്യാപകപ്രതിഷേധമുയർന്നു. ആക്രണമത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ തൊയ്ബയുടെ നിഴൽ സംഘടനയായ റസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു.

കുൽഗാം ജില്ലയിൽത്തന്നെ ചൊവ്വാഴ്ച സർക്കാർ ഹൈസ്കൂളിൽ ഭീകരർ ജമ്മുവിലെ സാംബ സ്വദേശിയായ അധ്യാപിക രജ്നിബാലയെ (36) വെടിവെച്ചുകൊന്നിരുന്നു. മേയ് 12-ന് കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരനായ രാഹുൽ ഭട്ട് എന്ന ക്ലാർക്കിനെ ബഡ്ഗാം ജില്ലയിലെ ചദൂര തഹസിൽദാറുടെ ഓഫീസിൽക്കയറി ഭീകരർ വെടിവെച്ചുകൊന്നതും വൻപ്രതിഷേധത്തിനിടയാക്കി.

ജമ്മുകശ്മീരിൽ തുടർച്ചയായി നിരപരാധികൾ ഭീകരരുടെ തോക്കിനിരയാകുന്നത് കടുത്ത ആശങ്കയുയർത്തുന്നതായി നാഷണൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുള്ള പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാൻ പാകിസ്താൻ നടത്തുന്ന ഗൂഢാലോചനയുടെ ഫലമാണ് ഭീകരാക്രമണങ്ങളെന്ന് ബി.ജെ.പി. അധ്യക്ഷൻ രവീന്ദർ റെയ്ന പറഞ്ഞു. നിരപരാധികളുടെ ജീവൻ സംരക്ഷിക്കുന്നതിൽ കേന്ദ്രഭരണപ്രദേശത്തെ ഭരണകൂടം പൂർണപരാജയമായിരിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

 

Related Articles

Latest Articles