Sunday, May 5, 2024
spot_img

‘ജൻ ഔഷധി ജ്യോതി’ പുരസ്‌കാരം മലയാളിയായ രേവതി എസ്. നായർക്ക്; പുരസ്‌കാരം സമ്മാനിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

അരൂർ: മികച്ച വനിതാ സംരംഭകർക്ക് നൽകുന്ന ‘ജൻ ഔഷധി ജ്യോതി’ പുരസ്കാരം തുറവൂർ ജൻ ഔഷധി മെഡിക്കൽ ഉടമ രേവതി എസ്. നായർക്ക്. ജൻ ഔഷധി ജ്യോതി അവാർഡ് നേടുന്ന ദക്ഷിണേന്ത്യയിലെ ആദ്യ വ്യക്തിയും രാജ്യത്തെ രണ്ടാമത്തെ വ്യക്തിയുമാണ് രേവതി.

കഴിഞ്ഞ ആറു വർഷമായി മേഖലയിൽ നൽകുന്ന സേവനം കണക്കിലെടുത്താണ് പുരസ്കാരം. ദില്ലിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയിൽ നിന്ന് അവാർഡ് രേവതി ഏറ്റുവാങ്ങി. ഭാരതീയ വ്യാപാരി-വ്യവസായി സംഘ് ആലപ്പുഴ ജില്ലാ ട്രഷറർ പത്മകുമാർ തൈക്കാട്ടുശ്ശേരിയുടെ ഭാര്യയാണ് രേവതി.

Related Articles

Latest Articles