Sunday, April 28, 2024
spot_img

ചാണകത്തിൽ നിന്ന് റോക്കറ്റ് ഇന്ധനം !ട്രോളന്മാരെ നിൽ ! സംഗതി കണ്ടുപിടിച്ചത് ജപ്പാനാണ്

റോക്കറ്റ് വിക്ഷേപണങ്ങൾ ചിലവേറിയതാക്കുന്നതിൽ ചെറുതല്ലാത്തൊരു പങ്ക് നിലവിൽ നമ്മൾ ഉപയോഗിച്ച് പോരുന്ന റോക്കറ്റ് ഇന്ധനങ്ങൾക്കുമുണ്ട്. ചിലവ് കുറഞ്ഞ ,മലിനീകരണം കുറഞ്ഞ രീതിയിൽ ഇന്ധനം നിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ശാസ്ത്ര ലോകം. പശുവിന്റെ ചാണകം ,മൂത്രം എന്നിവയിൽ നിന്ന് ബയോ മീഥെയ്ൻ നിർമ്മിച്ച് അത് റോക്കറ്റ് ഇന്ധനമായി ഉപയോഗിച്ച് വിക്ഷേപണങ്ങൾ നടത്താനൊരുങ്ങുകയാണ് ജപ്പാനിലെ എയർ വാട്ടർ ഇങ്ക് കെമിക്കൽ നിർമ്മാണ കമ്പനി. ബഹിരാകാശ സ്റ്റാർട്ടപ്പ് സ്ഥാപനമായ ഇന്റർസ്റ്റെല്ലാർ ടെക്‌നോളജീസ് നിർമിച്ച റോക്കറ്റിൽ ഇന്ധനം നിറച്ച് പരീക്ഷണം നടത്തുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.വരും ദിവസങ്ങളിൽ ഇത്തരത്തിൽ ഇന്ധനം നിറച്ചുള്ള നിരവധി പരീക്ഷണങ്ങളാകും നടക്കുക.

2021 മുതൽ ഹൊകൈഡോ ദ്വീപിൽ ലിക്വിഡ് ബയോ മീഥെയ്ൻ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് എയർ വാട്ടർ.തായ്കി പട്ടണത്തിലെ ഒരു ഡയറി ഫാമില്‍ നിര്‍മിച്ച പ്ലാന്റില്‍ വെച്ചാണ് ചാണകവും മൂത്രവും കമ്പനി പുളിപ്പിക്കുന്നത്. ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്ന ബയോഗ്യാസ് ഒബിഹിറോയിലെ ഒരു ഫാക്ടറിയിലേക്ക് കൊണ്ടുപോകും. പിന്നീട് ഇതിൽ നിന്നും ലിക്വിഡ് ബയോമീഥേൻ വേർതിരിക്കും. മീഥേന്‍ വേര്‍തിരിച്ച് തണുപ്പിച്ചതിനു ശേഷമാണ് ലിക്വിഡ് ബയോമീഥേന്‍ ആക്കി മാറ്റുന്നത്.

Related Articles

Latest Articles