Tuesday, May 7, 2024
spot_img

കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎം കേന്ദ്രങ്ങളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്സ്യൂൾ ! സർക്കാർ നീക്കത്തെ വലിച്ച് കീറി ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പർ സന്ദീപ് വാര്യർ

കടുത്ത അഴിമതിയെത്തുടർന്ന് നഷ്ടത്തിലായ കരുവന്നൂർ സഹകരണ ബാങ്കിന് ആശ്വാസമായി കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത വന്നത് ഇന്നാണ്. എന്നാൽ ഇക്കാര്യത്തിൽ നിയമ സാധുതയുണ്ടോ എന്ന സംശയത്തിലാണ് കരുവന്നൂരിലെ നിക്ഷേപകരും കേരളത്തിലെ ജനങ്ങളും ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്.ബിജെപി സംസ്ഥാന കമ്മിറ്റി മെമ്പർ സന്ദീപ് വാര്യർ. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സന്ദീപ് വാര്യർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

കരുവന്നൂർ ബാങ്കിന് കേരള ബാങ്ക് 50 കോടി നൽകുമെന്ന വാർത്ത നിക്ഷേപക രോഷം തണുപ്പിക്കാൻ സിപിഎം കേന്ദ്രങ്ങളിൽ നിന്നുൽപ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്സ്യൂൾ ആണ് .
നഷ്ടത്തിലായ ബാങ്കിനെ ബെയിൽ ഔട്ട് ചെയ്യാൻ ആർബി ഐ പെർമിഷൻ വേണം . അല്ലാതെ പിണറായി വിജയനും കണ്ണനും രാമനിലയത്തിൽ വച്ച് തീരുമാനിച്ചാൽ ബെയിൽ ഔട്ട് പാക്കേജ് നടപ്പിലാകില്ല.
യെസ് ബാങ്കിൽ എസ്ബിഐ മുതലൽ ഫെഡറൽ ബാങ്ക് വരെ നിക്ഷേപമിറക്കിയത് റിസർവ് ബാങ്ക് അനുമതിയോടെ ഓഹരിയിലാണ് . ഇവിടെ ആർബിഐ പെർമിഷൻ ഇല്ല ,കിട്ടാനും പോകുന്നില്ല . കാരണം കേരള ബാങ്ക് ഏത് വകുപ്പിൽ പണം കൊടുക്കും ? ക്ലൈൻറ് എന്ന നിലയിൽ കരിവന്നൂർ ബാങ്കിന്റെ KYC ഡിസ്പ്യൂട്ടഡ് ആണ് .
മറ്റൊന്ന് നിലവിൽ ഇഡി അന്വേഷിക്കുന്ന കരിവന്നൂർ കേസിൽ ആരോപണ വിധേയനാണ് കേരള ബാങ്ക് വൈസ് പ്രസിഡണ്ട് കണ്ണൻ . കണ്ണൻ ഉൾപ്പെട്ട സമിതി എങ്ങനെ കരിവന്നൂരിനെ ബെയിൽ ഔട്ട് ചെയ്യാനുള്ള തീരുമാനമെടുക്കും ?
50 കോടി പോയിട്ട് 50 പൈസ കരുവന്നൂർ ബാങ്കിന് നൽകാൻ കേരള ബാങ്കിന് കഴിയില്ല .

Related Articles

Latest Articles