Saturday, May 18, 2024
spot_img

ജടായുപാറ കോദണ്ഡ ശ്രീരാമക്ഷേത്ര പടവുകളുടെ നിർമ്മാണ യജ്ഞം: പ്രത്യേക യോഗം തിരുവനന്തപുരത്ത് നടന്നു

തിരുവനന്തപുരം: ചടയമംഗലം ജടായുപാറ (Jatayu)കോദണ്ഡ ശ്രീരാമക്ഷേത്രത്തിലേക്കുള്ള പടവുകളുടെ നിർമ്മാണ യജ്ഞവുമായി ബന്ധപ്പെട്ട് ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം തിരുവനന്തപുരത്ത് ചേർന്നു. അതോടൊപ്പം വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ മാതാ അമൃതാന്ദമയി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നാമജപയജ്ഞവും കഴിഞ്ഞ ദിവസം നടന്നു.

തിരുവനന്തപുരത്തു പാൽകുളങ്ങരയിലുള്ള തത്വമയി ടിവി ആസ്ഥാനത്താണ് പരിപാടികൾ നടന്നത്. പരിപാടിയിൽ മുൻ മിസോറാം ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ ,വിശ്വഹിന്ദു പരിഷത്ത്‌ സംസ്ഥാന അധ്യക്ഷൻ വിജി തമ്പി ,പാൽകുളങ്ങര വാർഡ് കൗൺസിലർ പി അശോക് കുമാർ ,മണ്ണടി ഹരി തുടങ്ങിയവർ പങ്കെടുത്തു.

buy windows 10 pro

Related Articles

Latest Articles