Thursday, January 1, 2026

നടന്‍ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു

നടൻ ജയറാമിന് കോവിഡ് (Covid) സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തിലേക്ക് മാറുകയോ, ലക്ഷണങ്ങള്‍ കണ്ടാല്‍ പരിശോധിക്കണമെന്നും ജയറാം ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ചിരിക്കുന്നത്.

മഹാമാരി സമൂഹത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ലെന്നതിന് ഒരു ഓര്‍മപ്പെടുത്തലാണ് ഇതെന്ന് ജയറാം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും താരം കുറിച്ചു. താന്‍ ശുശ്രൂഷകള്‍ ആരംഭിച്ചെന്നും എല്ലാവരെയും പെട്ടെന്ന് തന്നെ നേരില്‍ കാണാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും താരം കൂട്ടിച്ചേർത്തു.

രണ്ട് ദിവസം മുൻപ് നടൻ ദുൽഖർ സൽമാൻ കോവിഡ് സ്ഥിരീകരിച്ചിരിന്നു. രോ​ഗബാധിതനായ വിവരം താരം തന്നെയാണ് ഫെയ്‌സ്‌ബു‌ക്കിലൂടെ അറിയിച്ചത്. കോവിഡ് ബാധ സ്ഥിരീകരിച്ചതിന് ശേഷം ദുൽഖർ വീട്ടിൽ ക്വാറൻറൈനിലാണ്.

Related Articles

Latest Articles