Sunday, January 11, 2026

ഹാപ്പി ആനിവേഴ്‌സറി അപ്പ, അമ്മ’; ജയറാമിനും പാര്‍വതിയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് കാളിദാസ്

മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ജയറാമും പാര്‍വതിയും. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് പാര്‍വതി. എങ്കിലും ഇന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇന്നിതാ പ്രിയതാരങ്ങള്‍ ഒന്നായിട്ട് 30 വര്‍ഷം തികയുകയാണ്. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.

‘അച്ഛനും അമ്മയ്ക്കും ആശംസകള്‍ അറിയിച്ചു കൊണ്ട് കാളിദാസ് ജയറാമും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘അപ്പയ്ക്കും അമ്മയ്ക്കും മുപ്പതാം വിവാഹവാര്‍ഷിക ആശംസകള്‍ ! ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു’, എന്നാണ് ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ച്‌ കാളിദാസ് കുറിച്ചത്.

1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു പാര്‍വതി- ജയറാം വിവാഹം. ‘അപര’ന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ അരങ്ങേറിയത്. പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും ‘അപര’നിലൂടെ തന്നെയായിരുന്നു. ആ പരിചം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും ചെന്നെത്തുക ആയിരുന്നു.

Related Articles

Latest Articles