Wednesday, September 30, 2026

ഫൈനലിലേക്ക് കണ്ണുംനട്ട് കേരള ബ്ലാസ്റ്റേഴ്‌സ്; ആദ്യപാദ സെമിയിൽ ജംഷഡ്പൂരിന്റെ തകർത്ത് മഞ്ഞ പട

ഫറ്റോര്‍ഡ: ഐ.എസ്.എല്ലിലെ (ISL) ആദ്യ സെമി ഫൈനലില്‍ ജംഷഡ്പൂർ എഫ്‌സിയെ തകർത്ത് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ജംഷഡ്പൂര്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. മലയാളി താരം സഹല്‍ അബ്ദു സമദാണ് വിജഗോള്‍ നേടിയത്. 15ാം തീയ്യതി നടക്കുന്ന രണ്ടാം സെമിയില്‍ സമനില പിടിക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് ഫൈനൽ ബെർത്ത് ഉറപ്പിക്കാം.

ബ്ലാസ്റ്റേഴ്സ് തുടക്കം മുതൽ തന്നെ പ്രതിരോധം തീർക്കുകയും 4-4-2 ഫോർമേഷനിൽ ശക്തമായ പ്രതിരോധ നിര കളിക്കുകയും ചെയ്തു. 38–ാം മിനിറ്റിൽ ജംഷഡ്പുർ പ്രതിരോധത്തിന്റെ പിഴവു മുതലെടുത്താണ് സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. ജംഷഡ്പുരിനാകട്ടെ, അവരുടെ സൂപ്പർതാരം ഡാനിയൽ ചീമ ആദ്യപകുതിയിൽ രണ്ട് സുവർണാവസരങ്ങൾ പാഴാക്കിയതും തിരിച്ചടിയായി.

ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സെമി ഫൈനല്‍ കളിച്ചത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഏറ്റവും മികച്ച സീസണായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ ജയം നേടിയതും കൂടുതല്‍ ഗോളടിച്ചതും കൂടുതല്‍ തുടര്‍ ജയങ്ങള്‍ നേടിയതുമെല്ലാം (10) ഈ സീസണിലായിരുന്നു. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സെമി ഫൈനല്‍ കളിച്ചത്. ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഏറ്റവും മികച്ച സീസണായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ ജയം നേടിയതും കൂടുതല്‍ ഗോളടിച്ചതും കൂടുതല്‍ തുടര്‍ ജയങ്ങള്‍ നേടിയതുമെല്ലാം (10) ഈ സീസണിലായിരുന്നു.

Related Articles

Latest Articles