Monday, May 20, 2024
spot_img

റോപ്‌വേ ദുന്തത്തിൽ അകപ്പെട്ട പത്തുപേരെ കൂടെ രക്ഷപ്പെടുത്തി; ഇന്തോ-ടിബറ്റൻ സൈനികരുടെ അതിസാഹസിക രക്ഷാപ്രവർത്തനം തുടരുന്നു

ദിയോഘാർ: റോപ്‌വേ ദുന്തത്തിൽ (Jharkhand ropeway incident) അകപ്പെട്ട പത്തുപേരെ രക്ഷപ്പെടുത്തി ഇന്തോ-ടിബറ്റൻ സൈനികരുടെ അതിസാഹസിക രക്ഷാപ്രവർത്തനം. ഹെലികോപ്റ്ററുകളിൽ പറന്നു നിന്നുകൊണ്ട് അതീവ ശ്രദ്ധയോടെ സഞ്ചാരികളെ രക്ഷപ്പെടുത്തികൊണ്ടിരിക്കുകയാണ്. മൂന്നു പേർ മരണപ്പെട്ട ദുരന്തത്തിൽ ഹെലികോപ്റ്ററിൽ നിന്നും കയറിൽ തൂങ്ങിയിറങ്ങിയാണ് സൈനികർ രക്ഷാദൗത്യം പൂർത്തിയാക്കികൊണ്ടിരിക്കുന്നത്.

12 മണിക്കൂറിലേറെ റോപ് വേ കസേരയിൽ കുരുങ്ങിയവരെ ഓരോരുത്തരെയായി സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ രക്ഷിച്ചവരിൽ രണ്ടു കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം ആകെ പത്തുപേരാണുള്ളത്.

ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ റോപ്പ് വേ തകർന്ന സംഭവത്തിൽ മരണം രണ്ടായിരിക്കുകയാണ്. കേബിൾ കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതിമാർക്കടക്കം 14 പേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ 32 പേരെ രക്ഷപ്പെടുത്തി.

റോപ് വേ കാറുകൾ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പകുതി വഴിയിൽ ആകാശത്ത് 1500 അടി ഉയരത്തിലാണ് വൈദ്യുതി നിലച്ച് റോപ് വേ കാറുകൾ നിശ്ചലമായത്. ഒരു രാത്രി പൂർണ്ണമായും ഭീതിയോടെ തൂങ്ങിക്കിടക്കുന്നവരെയാണ് സേന രക്ഷപെടുത്തിക്കൊണ്ടിരിക്കുന്നത്. ഇനിയും 5 പേരെക്കൂടി രക്ഷപെടുത്താനുണ്ടെന്നാണ് സേനാംഗംങ്ങൾ പറയുന്നത്. ഒരു രാത്രി മുഴുവൻ 1,500 അടി ഉയരത്തിൽ തൂങ്ങി നിൽക്കുക യായിരുന്നു ഇവർ.

വ്യോമ സേനയുടെ രണ്ടു മിഗ് ഹെലികോപ്ടറുകൾ എത്തിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തുണ്ട്. ഭക്ഷണവും വെള്ളവും പോലുമില്ലാതെ ഒരു രാത്രിമുഴുവൻ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരാണ് കുടുങ്ങി കിടന്നത്. ബീഹാർ, ബംഗാൾ ജാർഗണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ദിയോഘറിൽ സ്ഥിതി ചെയ്യുന്ന ത്രികുട്ട് പർവതത്തിലെ റോപ് വേയിൽ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചത്.

Related Articles

Latest Articles