Monday, October 5, 2026

ജോലി വാഗ്ദാനം ചെയ്ത് പീഡനം; തുടർന്ന് പെണ്‍കുട്ടിയെ കടത്താന്‍ ശ്രമം’; ട്രാവല്‍ ഏജന്റ് പിടിയില്‍

ബെംഗളൂരു: ജോലി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബെംഗളൂരു ട്രാവല്‍ ഏജന്റ് പിടിയില്‍. എം നാഗേഷിനെയാണ് ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ് കോലാറിലെ വീട്ടില്‍ നിന്ന് ജോലി തേടിയിറങ്ങിയ 16കാരിയായ പെണ്‍കുട്ടി ബെംഗളൂരിലെത്തുകയും. തുടർന്ന് ദില്ലിയിൽ മികച്ച ജോലി ലഭിക്കാന്‍ സഹായിക്കാമെന്ന് നാഗേഷ് പറയുകയും ചെയ്തു. ദേവനഹള്ളിയിലെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിറ്റേന്ന് രാവിലെ തന്നെ ദില്ലിയിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു.

നാഗേഷിനൊപ്പം 16കാരിയെ കണ്ട് സംശയം തോന്നിയ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ ദില്ലിയിൽലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും ഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറി.

പെണ്‍കുട്ടിയെ വീട്ടുകാരോടൊപ്പം പറഞ്ഞയച്ചു. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നാഗേഷിന് മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പ്രഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles