Sunday, June 16, 2024
spot_img

സംസ്ഥാനത്ത് 36.25 ലക്ഷം പേർ തൊഴിൽരഹിതർ; ജനസംഖ്യയുടെ 9.53% പേർ തൊഴിൽരഹിതർ

തിരുവനന്തപുരം∙ സംസ്ഥാനത്ത് 36.25 ലക്ഷം തൊഴിൽരഹിതർ ഉള്ളതായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കണക്കുകൾ. എൻജിനീയറിങ്, മെഡിസിൻ ഉൾപ്പെടെ പ്രഫഷനൽ കോഴ്സുകൾ കഴിഞ്ഞവരും തൊഴിൽരഹിതരുടെ പട്ടികയിലുണ്ട്. സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 9.53 ശതമാനം പേരാണ് തൊഴിൽരഹിതർ. 6.1 ശതമാനമാണു ദേശീയ ശരാശരി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നുനിൽക്കുന്നതായി മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു.

എന്നാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കണക്കിലുള്ള എല്ലാവരും ഇപ്പോൾ തൊഴിൽരഹിതരായി തുടരുന്നുണ്ടോ എന്നു വ്യക്തമല്ല. ഇത്തരം കാര്യങ്ങൾ പരിശോധിക്കാൻ വിദഗ്ധപഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്ത് 3625852 പേരാണ് തൊഴിൽരഹിതർ. 2300139 യുവതികളും 1325713 യുവാക്കളും. വി.എസ്. ശിവകുമാറിന്റെ ചോദ്യത്തിന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ തൊഴിലിയായ്മയുടെ ആഴം വ്യക്തമാകുന്നത്.

7303 ഡോക്ടര്‍മാര്‍ക്ക് പണിയില്ല. 44,559 എന്‍ജിനീയര്‍മാര്‍ക്കും. നഴ്സിങ് ബിരുദധാരികളായ 12,006 പേര്‍ക്കും ജോലിയില്ല. എം.ബി.ബി.എസ്, ബി ടെക്, എം.ബി.എ, എം.സിഎ, എല്‍.എല്‍.എല്‍ബി അങ്ങനെ പ്രഫഷണല്‍ ബിരുദമുള്ള തൊഴിരഹിതര്‍ 1,43,453 പേര്‍. ജോലിയില്ലാതെ നില്‍ക്കുന്നവരില്‍ 3,31,192 ബിരുദധാരികളും 94,590 ബിരുദാനന്തര ബിരുദധാരികളും ഉള്‍പ്പെടുന്നു. ദേശീയ സര്‍വെ അനുസരിച്ച് സംസ്ഥാനത്തിന്റെ തൊഴിലിലായ്മ ശതമാനം 9.53. നിലവിലെ കണക്കനുസരിച്ച് കേരളത്തിന്റെ ജനസംഖ്യ 3.35 കോടിയാണ്.എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഓഗസ്റ്റ് 31 വരെയുള്ള റജിസ്ട്രി പ്രകാരമാണ് 36, 25, 852 പേര്‍ തൊഴില്‍ രഹിതരാണെന്ന് വ്യക്തമാകുന്നത്. തൊഴിലിലായ്മയുടെ ദേശീയ ശരാശരി 6.1 ആണ്.ദേശീയ തലത്തില്‍ കേരളത്തെക്കാള്‍ മുന്നില്‍ ത്രിപുരയും സിക്കിമുമാണെന്നതും ശ്രദ്ധേയം. ത്രിപുരയില്‍ 19.7 ശതമാനവും സിക്കിമില്‍ 18.1 ശതമാനവുമാണ് തൊഴിലില്ലായമ നിരക്ക്.

Related Articles

Latest Articles