Monday, January 12, 2026

കൂടത്തായി കൂട്ടക്കൊലപാതക കേസ്; തുടരെ ആത്മഹത്യാ പ്രവണത കാണിച്ച് ജോളി

കോഴിക്കോട്: ജില്ലാ ജയിലിലുള്ള കൂടത്തായി കൂട്ടക്കൊലപാതക്കേസിലെ പ്രതി ജോളി ഇടക്കിടയ്ക്ക് ആത്മഹത്യാപ്രവണത കാണിക്കുന്നതായി ജയില്‍ അധികൃതര്‍. ഇതിനാല്‍ ജോളിയെ പ്രത്യേകം നിരീക്ഷിക്കുകയാണ്, രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ജോളി ചികിത്സ തേടി. ജില്ലാ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ എത്തിച്ചു. 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനാണ് തീരുമാനം.

അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ചോദ്യം ചെയ്യാനുള്ളവരുടെ വിപുലമായ പട്ടിക തയ്യാറാക്കിയതായും, ശാസ്ത്രീയമായ അന്വേഷണത്തിന് ഭാഗമായി ബന്ധുക്കളുടെ ഡി.എൻ.എ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു.

കേസ് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കാലപ്പഴക്കവും സാക്ഷികളുടെ അഭാവവും ഉയർത്തുന്ന വെല്ലുവിളികൾ മറികടക്കണം.ഫൊറൻസിക് തെളിവുകൾ കണ്ടെത്തുന്നത് പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു

Related Articles

Latest Articles