Tuesday, May 21, 2024
spot_img

വെറും പോ-രാ-ളി ഷാജിമാരുടെ നിലവാരത്തിലേക്ക് മാധ്യമപ്രവർത്തകർ തരംതാഴരുത് !

കുമ്മനടിച്ച് കേറുന്ന വൃദ്ധ ദാസന്മാരുടെ പടുകൂറ്റൻ ബംഗ്ലാവുകളായി രാജ്ഭവൻ മാറിയിട്ട് കാലമേറെയായി. കേരളത്തിലെ ഒരു ഉത്തരവാദിത്തപ്പെട്ട മാദ്ധ്യമ സ്ഥാപനത്തിന്റെ ഓൺലൈൻ പതിപ്പിൽ, അവരുടെ തന്നെ മാധ്യമപ്രവർത്തകൻ ഡോ അരുൺകുമാറിന്റേതായി ഇന്നലെ വന്ന പ്രസ്താവനയാണിത്. വലിഞ്ഞു കയറി വരുന്നതിനെ 2017 മുതൽ ചില കമ്മി ഊളകൾ കൊടുത്ത പേരാണ് കുമ്മനടി. 2017 ലാണ് കൊച്ചി മെട്രോയുടെ ഉദ്‌ഘാടനം നടന്നത്. ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ മെട്രോ യാത്രയിൽ കേരളാ ഗവർണർക്കും അന്നത്തെ കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡുവിനും മുഖ്യമന്ത്രി പിണറായി വിജയനും മെട്രോമാൻ ശ്രീധരനും ഒപ്പം കുമ്മനം രാജശേഖരനും ഉണ്ടായുരുന്നതാണ് കമ്മികളെ അസൂയമൂത്ത മാനസിക രോഗികളാക്കിയത്. അന്ന് പോരാളി ഷാജിമാർ ഉണ്ടാക്കിയ ആ പഴയ പ്രയോഗവുമായി ലോകോത്തര മാധ്യമ പ്രവർത്തനത്തിനിറങ്ങിയ മൊട്ട അരുണിനെ വാരിയലാക്കിയിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

ഇത്തരം തറ ട്രോളുകൾ മാധ്യമപ്രവർത്തകർ വിളമ്പുകയും അത് പിന്നീട് പോസ്റ്ററായി അടിച്ചിറക്കുകയും ചെയ്യുന്നത് ശുദ്ധ പോക്രിത്തരമാണ്. ഉത്തരവാദപ്പെട്ട മാധ്യമങ്ങളുടെ അന്തസ്സിനു ചേർന്ന പണിയല്ലിതെന്ന് പറയാതെ നിർവ്വാഹമില്ല. അത്തരക്കാരെ മാധ്യമപ്രവർത്തകരായി കാണാനാവില്ല. വെറും പോരാളി ഷാജിമാരുടെ നിലവാരത്തിലേക്ക് മാധ്യമപ്രവർത്തകർ തരംതാഴരുത്. ഉള്ളിലുള്ള തറ കമ്മിത്തരം വീട്ടിൽവെച്ചിട്ടുവേണം ഈ പണിക്കിറങ്ങാൻ എന്ന ശക്തമായ പ്രതികരണമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മൊട്ട അരുണ്കുമാറിനെതിരെ ഫേസ്ബുക് പോസ്റ്റിലൂടെ നടത്തിയത്. രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. അപ്പോൾ പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കുമ്പോൾ അന്ന് സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുക എന്നത്, സ്വാഭാവിക നടപടിക്രമം മാത്രമാണ്. പ്രധാനമന്ത്രിയോടൊപ്പം ആരൊക്കെ സഞ്ചരിക്കണം എന്ന് തീരുമാനിക്കുന്നത് കമ്മികളുടെ രാജാവായ പിണറായി വിജയനല്ല, മറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസാണ്. അവർ രാജേട്ടന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വലിഞ്ഞു കയറിവരാണ് കേരളത്തിൽ മാത്രം ഭരണമുള്ള സിപിഎമ്മിന്റെ ലോക്കൽ സെക്രട്ടറിയല്ലല്ലോ രാജേട്ടൻ. അദ്ദേഹം രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. അസൂയയും കുശുമ്പും അസഹിഷ്ണുതയും പോരാളി ഷാജിമാരുടെ ജീനിലുള്ളതാണ്. അത് മാറ്റാനാവില്ല. എന്നാൽ അതേ ജീനും കടം വാങ്ങി മുഖ്യധാര എന്നുപറഞ്ഞ്, മാധ്യമ പ്രവർത്തനത്തിനിറങ്ങുന്ന മൊട്ടയ്‌ക്കും തടിവെട്ട് മാധ്യമത്തിന്റെയും, തലയിൽ സ്വന്തമായി ജീൻ ഇല്ലാത്തതുകൊണ്ടാണോ പോരാളി മാരുടെ ജീനും കൊണ്ട് നടക്കുന്നത് എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തുറന്നടിച്ചു.

Related Articles

Latest Articles