Wednesday, January 7, 2026

താൽപര്യമുള്ള പാര്‍ട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിനു ചെയ്യുന്ന പണിയെ മാധ്യമ പ്രവര്‍ത്തനം എന്നല്ല, മറ്റൊരു പേരാണ് വിളിക്കുക: റിപ്പോര്‍ട്ടർ ചാനലിനെ വലിച്ചുകീറി ഒട്ടിച്ച് ജോയ് മാത്യു

തെറ്റായ വാർത്ത പ്രചരിപ്പിച്ചതിന് റിപ്പോർട്ടർ ടിവിയ്‌ക്കെതിരെ തുറന്നടിച്ച് നടൻ ജോയ് മാത്യു. ഒരു വീഡിയോയില്‍ നടൻ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധമായി വളച്ചൊടിച്ച് പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രം​ഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. റിപ്പോര്‍ട്ടറിലെ മാധ്യമപ്രവര്‍ത്തകന് ന്യൂസ് ലിങ്ക് അയച്ച സ്‌ക്രീന്‍ ഷോട്ട് കൂടി ജോയ് മാത്യു പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മാധ്യമപ്രവർത്തനം കുറേക്കാലം ഞാനും ചെയ്തതാണ് ,ഇപ്പോഴും ചെയ്യുന്നുമുണ്ട് .അത് ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണെന്നും ഞാൻ കരുതുന്നു .എന്നാൽ വാർത്തകൾ വളച്ചൊടിച്ചും യാഥാർഥ്യത്തെ മറച്ചുവെച്ചും തങ്ങൾക്ക് താല്പ്പര്യമുള്ള പാർട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിനു ചെയ്യുന്ന പണിയെ മാധ്യമപ്രവർത്തനം എന്നല്ല മറ്റൊരു പേരാണ് വിളിക്കുക .(അത് വായനക്കാർക്ക് വിട്ടുകൊടുക്കുന്നു)
അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് റിപ്പോർട്ടർ ചാനൽ. സംശയമുണ്ടെങ്കിൽ എന്റെ വീഡിയോയും ഇവന്മാരുടെ റിപ്പോർട്ടിംഗ് രീതിയും നോക്കുക.-എന്നാണ് അദ്ദേഹം കുറിച്ചത്.

Related Articles

Latest Articles