Sunday, October 11, 2026

സുഹൃത്തുക്കൾ തമ്മിലെ വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ; ഒരാൾ മരിച്ചു; തടയാനെത്തിയ ആൾക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒരാളെ കുത്തിക്കൊന്നു. റാന്നിയിലാണ് സംഭവം. സുഹൃത്തുക്കൾ തമ്മിലെ വാക്കുതർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. കുറുമ്പൻമൂഴി സ്വദേശി ജോളി(55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുറുമ്പൻമൂഴി സ്വദേശി തന്നെയായ സാബു(57) നെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി എട്ടോടെയാണ് കൊലപാതകം നടന്നത്. ഇരുവരും തമ്മിലുണ്ടായ സംഘർഷം തടയാൻ ശ്രമിച്ച സമീപവാസി ബാബുവിനും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ പാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ സാബു സംഭവ സ്ഥലത്തുനിന്ന് മുങ്ങിയിരുന്നുവെങ്കിലും പോലീസിന്റെ ഊർജ്ജിത അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

Related Articles

Latest Articles